CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 40 Seconds Ago
Breaking Now

സിനിമാലോകം ഇളക്കിമറിച്ച ശ്രീ റെഡ്ഡി രാഷ്ട്രീയത്തിലേക്ക്; പ്രചോദനം ജയലളിത

ഏതാനും നാളുകള്‍ക്ക് മുന്‍പാണ് ഒരു നടി അര്‍ദ്ധനഗ്നയായി തെലുങ്ക് അഭിനേതാക്കളുടെ ആസ്ഥാന മന്ദിരത്തിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയത്. അഭിനയിക്കാന്‍ അവസരം നല്‍കാന്‍ കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്നവര്‍ പിന്നീട് തള്ളിക്കളയുന്നതായി ആരോപിച്ച ആ നടിയുടെ പ്രതിഷേധം ദേശീയശ്രദ്ധയിലേക്ക് എത്തുകയും ചെയ്തു. ശ്രീ റെഡ്ഡി എന്ന ആ നടി പിന്നീട് നടത്തിയ വെളിപ്പെടുത്തലുകള്‍ സിനിമാ ലോകത്തെ ഇളക്കിമറിച്ചു. 

ഇന്ത്യന്‍ സിനിമയിലെ മീടൂ തരംഗത്തിന് തുടക്കമിട്ട ശ്രീ റെഡ്ഡി ഇപ്പോള്‍ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയാണ്. നടനും, രാഷ്ട്രീയക്കാരനുമായ ഉദയനിധി സ്റ്റാലിന് എതിരെ പോസ്റ്റ് ചെയ്ത ആരോപണം വ്യാജ അക്കൗണ്ടില്‍ നിന്നാണെന്ന് വ്യക്തമാക്കാന്‍ വിളിച്ച പത്രസമ്മേളനത്തിലാണ് താരം രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. 

ഉടന്‍ ഇത് സംഭവിക്കുമെന്ന് വ്യക്തമാക്കിയെങ്കിലും ഏത് പാര്‍ട്ടിയിലാണ് ചേരുന്നതെന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇവര്‍ പങ്കുവെച്ചില്ല. തമിഴ് സിനിമാ മേഖലയില്‍ സല്‍പ്പേര് സ്വന്തമാക്കുകയാണ് ലക്ഷ്യെമന്ന് വ്യക്തമാക്കി ശ്രീ റെഡ്ഡി തന്റെ പ്രചോദനവും വ്യക്തമാക്കി. നടിയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് വളര്‍ന്ന ജയലളിതയാണ് ഇവരുടെ പ്രചോദനം. 

കഴിഞ്ഞ കാലങ്ങളില്‍ തെറ്റുകള്‍ പറ്റിയിട്ടുണ്ട്, ഇനി പുതിയൊരു ജീവിതമാണ് നയിക്കുക, നല്ല സിനിമകള്‍ക്കായി കാത്തിരിക്കുകയാണ്, ശ്രീ റെഡ്ഡി കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.