CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 57 Minutes 29 Seconds Ago
Breaking Now

കശ്മീര്‍, രാമക്ഷേത്രം.. ഇനി ഒരു ആഗ്രഹം കൂടി നടപ്പായാല്‍ താന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

രണ്ടു കുട്ടികളില്‍ കൂടുതലുള്ളവരെ സര്‍ക്കാര്‍ ജോലികളില്‍ നിന്നു വിലക്കുമെന്ന അസം സര്‍ക്കാരിന്റെ ഉത്തരവിനെ പ്രശംസിച്ച് അദ്ദേഹം രംഗത്തുവന്നിരുന്നു

തന്റെ ഒരു ആഗ്രഹം കൂടി നടപ്പിലായാല്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതും രാമക്ഷേത്രം നിര്‍മിക്കാനുള്ള നടപടികള്‍ ആരംഭിക്കുക എന്നതുമായിരുന്നു തന്റെ ഏറെനാളായുള്ള ആഗ്രഹങ്ങളെന്നും ജനസംഖ്യ നിയന്ത്രിക്കാനുള്ള നിയമം നിലവില്‍ വന്നാല്‍ താന്‍ വിരമിക്കുമെന്നും കേന്ദ്ര മൃഗസംരക്ഷണ, ഫിഷറീസ് മന്ത്രിയും ബി.ജെ.പി നേതാവുമായ ഗിരിരാജ് സിങ് പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയിലെ വളരുന്ന ജനസംഖ്യ രണ്ടാംഘട്ട കാന്‍സറാണെന്ന് അദ്ദേഹം സെപ്റ്റംബറില്‍ ദല്‍ഹിയില്‍ നടന്ന ഒരു സെമിനാറില്‍ പറഞ്ഞിരുന്നു. ജനസംഖ്യ കൂടുന്നത് സമ്പദ്വ്യവസ്ഥ താളംതെറ്റാനും സാമൂഹിക ഐക്യം തകരാനും കാരണമാകുമെന്ന് ഒരിക്കല്‍ സിങ് ട്വീറ്റ് ചെയ്തിരുന്നു. ഇതു നിയന്ത്രിക്കാനായി എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും മുന്നോട്ടുവരണമെന്നും അദ്ദേഹം അന്നു പറഞ്ഞിരുന്നു.

രണ്ടു കുട്ടികളില്‍ കൂടുതലുള്ളവരെ സര്‍ക്കാര്‍ ജോലികളില്‍ നിന്നു വിലക്കുമെന്ന അസം സര്‍ക്കാരിന്റെ ഉത്തരവിനെ പ്രശംസിച്ച് അദ്ദേഹം രംഗത്തുവന്നിരുന്നു

 




കൂടുതല്‍വാര്‍ത്തകള്‍.