18 മാസം കൊണ്ട് ഒന്നും രണ്ടുമല്ല 185 കോടി രൂപ സമ്പാദിച്ച് കര്‍ണാടകയിലെ മുന്‍ എംഎല്‍എ. കോണ്‍ഗ്രസ് വിമതനും ഇപ്പോള്‍ കര്‍ണാടകയിലെ ഹോസകോട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ എം ടി ബി നാഗരാജിനാണ് വലിയൊരു രീതിയില്‍ സ്വത്ത് വര്‍ദ്ധനവുണ്ടായിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്തു വിവരം വെളിപ്പെടുത്തിയത്.
2018 ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് 1015 കോടിയായിരുന്നു നാഗരാജിന്റെ ആസ്തി. ഇപ്പോള്‍ നാഗരാജിനും ഭാര്യയ്ക്കും കൂടി 1201 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ആസ്തിയുടെ 25.84 ശതമാനവും ആഗസ്ത് മാസത്തിലെ ആറു ദിവസങ്ങളില്‍ ആണ് ഉണ്ടായിരിക്കുന്നത്. അതായത് എച്ച് ഡി കുമാരസ്വാമിയുടെ സഖ്യ സര്‍ക്കാരിനെ താഴെ ഇറക്കിയതിന് തൊട്ടു പിന്നാലെയാണ് ഈ സ്വത്തു വര്‍ദ്ധനവെന്ന് സത്യവാങ്മൂലത്തിലെ കണക്ക് വ്യക്തമാക്കുന്നു. മുമ്പ് നാഗരാജ് ആഡംബര വഹനമായ റോള്‍സ് റോയ്‌സിന്റെ ഫാന്റം 8 കാര്‍ സ്വന്തമാക്കിയിരുന്നു.