CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 20 Seconds Ago
Breaking Now

അഫ്ഗാനിസ്ഥാനില്‍ വെച്ച് അമേരിക്കക്കാരിയെ ലൈംഗികമായി അതിക്രമിച്ച ഇന്ത്യക്കാരനെതിരെ കേസ്; വിചാരണ യുഎസില്‍

മിലിറ്ററി ജൂറിസ്ട്രിക്ഷന്‍ ആക്ട് പ്രകാരമാണ് വിദേശ രാജ്യത്ത് നിന്നും അറസ്റ്റിലായ നായിക്കിനെ യുഎസില്‍ വിചാരണയ്ക്കായി എത്തിച്ചത്.

അഫ്ഗാനിസ്ഥാനില്‍ യുഎസ് മിലിറ്ററി കോണ്‍ട്രാക്ടറായി ഡോലി ചെയ്യവെ അമേരിക്കന്‍ വനിതയെ ലൈംഗികമായി അതിക്രമിച്ച കേസില്‍ 35കാരനായ ഇന്ത്യന്‍ പൗരനെ അമേരിക്കയില്‍ കുറ്റം ചുമത്താന്‍ എത്തിച്ചു. ലോകേജ് നായിക്കിന് എതിരെ കൊളംബിയ ഡിസ്ട്രിക്ട് ഫെഡറല്‍ ഗ്രാന്‍ഡ് ജൂറി ലൈംഗിക അതിക്രമത്തിനും, ലൈംഗിക രീതിയിലുള്ള പെരുമാറ്റത്തിനുമാണ് കുറ്റം ചുമത്തിയത്. 

നവംബര്‍ എട്ടിന് അഫ്ഗാനിസ്ഥാനില്‍ യുഎസ് മിലിറ്ററി അറസ്റ്റ് ചെയ്ത നായിക്കിന്റെ പ്രാഥമിക ഹാജര്‍ വീഡിയോ ടെലികോണ്‍ഫറന്‍സ് വഴിയാണ് യുഎസ് മജിസ്‌ട്രേറ്റ് ജഡ്ജ് ഹാര്‍വി രേഖപ്പെടുത്തിയത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് യുഎസില്‍ എത്തിക്കാന്‍ ജഡ്ജ് ഉത്തരവിറക്കി. 

മിലിറ്ററി ജൂറിസ്ട്രിക്ഷന്‍ ആക്ട് പ്രകാരമാണ് വിദേശ രാജ്യത്ത് നിന്നും അറസ്റ്റിലായ നായിക്കിനെ യുഎസില്‍ വിചാരണയ്ക്കായി എത്തിച്ചത്. മിലിറ്ററി വിമാനത്തിലാണ്പ്രതിയെ ന്യൂ ജഴ്‌സിക്ക് സമീപമുള്ള ബേസില്‍ എത്തിച്ചത്. അഫ്ഗാനിസ്ഥാനിലെ ഓപ്പറേറ്റിംഗ് ബേസ് ഫെന്റിയില്‍ യുഎസ് മിലിറ്ററി കോണ്‍ട്രാക്ടറായി ജോലി ചെയ്തിരുന്ന ഇയാള്‍ യുഎസ് പൗരത്വമുള്ള 24കാരിയുടെ മുറിയില്‍ കടന്നുകയറി ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്.

 




കൂടുതല്‍വാര്‍ത്തകള്‍.