CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 23 Minutes 27 Seconds Ago
Breaking Now

'ഇന്ത്യക്കെതിരെ പറയാന്‍ കോര്‍ബിന്‍ ആര്?'; 30 വര്‍ഷത്തെ ലേബര്‍ കോട്ട ഇളക്കാന്‍ ഇന്ത്യന്‍ വംശജര്‍; യുകെയില്‍ ഏറ്റവും കൂടുതല്‍ ഏഷ്യന്‍ വംശജരുള്ള ഈ മണ്ഡലത്തെ ഇരുത്തി ചിന്തിപ്പിച്ച് കീത്ത് വാസും, കശ്മീരും; ഒപ്പം കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയും

ഇന്ത്യക്കെതിരെ പ്രമേയം പാസാക്കിയ ലേബര്‍ പാര്‍ട്ടിക്കെതിരെ രോഷം അണപൊട്ടുകയാണെന്ന് റെസ്റ്റൊറന്റ് ഉടമയായ ദയാഭായി പട്ടേല്‍

യുകെയില്‍ ഏറ്റവും കൂടുതല്‍ ഏഷ്യന്‍ വംശജര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ഒന്നാണ് ലെസ്റ്റര്‍ ഈസ്റ്റ്. കഴിഞ്ഞ 30 വര്‍ഷക്കാലമായി ലേബര്‍ പാര്‍ട്ടിയുടെ ഉരുക്കുകോട്ട. ലേബര്‍ പാര്‍ട്ടിക്ക് പരമ്പരാഗതമായി വോട്ട് ചെയ്തുവരുന്ന ഇവിടുത്തെ ജനങ്ങളില്‍ നല്ലൊരു ശതമാനവും യുകെ നിര്‍മ്മാണ പ്ലാന്റുകളില്‍ ജോലിക്കെത്തിയവരുടെ കുടുംബങ്ങളില്‍ നിന്നുള്ളത്. എന്നാല്‍ ലേബര്‍ പാര്‍ട്ടിയുടെ ഈ കോട്ട ഡിസംബര്‍ 12ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇളകുമെന്നതാണ് അവസ്ഥ. 

മുന്‍ എംപി കീത്ത് വാസ് നേരിട്ട ആരോപണങ്ങള്‍ക്ക് പുറമെ ഇന്ത്യന്‍ വിഷയങ്ങളില്‍ നേതൃത്വത്തിന്റെ ഇടപെടലിന് എതിരെ ഉയരുന്ന രോഷവും, പാര്‍ട്ടിയുടെ ബ്രക്‌സിറ്റ് നയങ്ങളും മേഖലയിലെ സൗത്ത് ഏഷ്യന്‍ വോട്ടര്‍മാരെ ലേബര്‍ വിരുദ്ധതയിലേക്ക് നയിക്കുകയാണ്. 1987ല്‍ കണ്‍സര്‍വേറ്റീവുകളില്‍ നിന്നാണ് വാസ് ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പിടിച്ചെടുക്കുന്നത്. അന്ന് ലഭിച്ച 2000 വോട്ടിന്റെ ഭൂരിപക്ഷം 2017 തെരഞ്ഞെടുപ്പ് എത്തുമ്പോഴേക്കും 22000-ലേക്ക് ഉയര്‍ന്നു. 

ഗോവന്‍ വംശജനായ കീത്ത് വാസ് ലെസ്റ്റര്‍ ഈസ്റ്റില്‍ ജനപ്രിയനായിരുന്നുവെന്നതിന് പുറമെ 58 ശതമാനം വോട്ടര്‍മാരും ഏഷ്യന്‍ വംശജരാണെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ 32 വര്‍ഷത്തെ പാര്‍ലമെന്ററി സേവനം അവസാനിപ്പിക്കുകയാണെന്ന് കോമണ്‍സ് സസ്‌പെന്‍ഷന്‍ നേരിട്ടതോടെ വാസ് പ്രഖ്യാപിച്ചു. വാസിന്റെ പിന്‍മാറ്റത്തെ ഏഷ്യന്‍ വംശജര്‍ സ്വാഗതം ചെയ്തുകഴിഞ്ഞു. അതേസമയം വാസിന് പകരം കോര്‍ബിനുമായി അടുപ്പമുള്ള ഐലിംഗ്ടണ്‍ കൗണ്‍സിലര്‍ ക്ലോഡിയ വെബ്ബെയെ കെട്ടിയിറക്കിയതില്‍ ജനങ്ങള്‍ രോഷാകുലരാണ്. 

ഏഷ്യന്‍ വംശത്തില്‍ നിന്നല്ലാതെയുള്ള വെബ്ബെയെ ഇറക്കി ജനങ്ങളുടെ വികാരത്തെ ലേബര്‍ വൃണപ്പെടുത്തിയെന്നാണ് കരുതുന്നത്. ലേബര്‍ പാര്‍ട്ടി നടത്തുന്ന ഓഫര്‍ പ്രഖ്യാപനങ്ങള്‍ നടപ്പാകിലെന്നും ഇന്ത്യന്‍ വംശജര്‍ കരുതുന്നു. ഇന്ത്യക്കെതിരെ പ്രമേയം പാസാക്കിയ ലേബര്‍ പാര്‍ട്ടിക്കെതിരെ രോഷം അണപൊട്ടുകയാണെന്ന് റെസ്റ്റൊറന്റ് ഉടമയായ ദയാഭായി പട്ടേല്‍ പറയുന്നു. 

'ഒരു ഇന്ത്യക്കാരനെന്ന നിലയിലാണ് സംസാരിക്കുന്നത്. ആരാണ് ഈ കോര്‍ബിന്‍? ഇന്ത്യക്കെതിരെ പോകാന്‍ അയാള്‍ ആരാണ്? ഞാനും ലേബറിന് വോട്ട് ചെയ്ത ആളാണ്, ഇനി ഉണ്ടാകില്ല. ഇന്ത്യയെ സ്‌നേഹിക്കുന്നവര്‍ ലേബറിന് എതിരാണ്, ആ പാര്‍ട്ടിയുടെ കാര്യം കഴിഞ്ഞു', ഇന്ത്യന്‍ വംശജരുടെ വികാരം വ്യക്തമാക്കി പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.