CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 47 Minutes 57 Seconds Ago
Breaking Now

രോഗം ബാധിച്ച അവയവം വെച്ചുപിടിപ്പിച്ചു, എന്‍എച്ച്എസ് രോഗി മരിച്ചു; മറ്റൊരു രോഗി ഗുരുതരാവസ്ഥയില്‍; ഗുരുതര പിഴവുകള്‍ സര്‍ജന്‍ മറച്ചുവെച്ചതോടെ രോഗികള്‍ ദുരിതത്തില്‍; ഞെട്ടിക്കുന്ന സംഭവം ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍

കാര്‍ഡിഫ് & വെയില്‍ യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് ബോര്‍ഡ് അപകടമണി മുഴക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്

സര്‍ജറിക്കിടെ സംഭവിച്ച അബദ്ധങ്ങള്‍ മൂലം ഇന്‍ഫെക്ഷന്‍ ബാധിച്ച അവയവങ്ങള്‍ വെച്ചുപിടിപ്പിച്ച രോഗി മരിച്ചു, മറ്റൊരു രോഗി ഗുരുതരമായ രോഗത്തോട് മല്ലിടുകയാണ്.  ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലെ മുതിര്‍ന്ന ഡോക്ടറാണ് ദാതാവിന്റെ അവയവം നീക്കുന്നതിനിടെ അബദ്ധത്തില്‍ വയര്‍ കീറിയത്. എന്നാല്‍ തനിക്ക് അബദ്ധം പറ്റിയ വിവരം ഈ സര്‍ജന്‍ മറച്ചുവെച്ചു. 

നാല് വര്‍ഷം മുന്‍പ് നടന്ന സംഭവങ്ങള്‍ ഒരിക്കലും റെക്കോര്‍ഡ് ചെയ്യപ്പെട്ടില്ല. ദാതാവിന്റെ അവയവങ്ങള്‍ വിവിധ രോഗികള്‍ക്കാണ് ദാനം ചെയ്യപ്പെട്ടത്. കാന്‍ഡിഡ ആല്‍ബികന്‍സ് എന്ന ഫംഗസ് ബാധിച്ച അവയവങ്ങള്‍ മൂന്ന് രോഗികള്‍ക്ക് നല്‍കപ്പെട്ടു. ഈ ഫംഗസ് അവശരായ രോഗികളുടെ മരണത്തിന് വരെ കാരണമാകാം. അവയവം സ്വീകരിച്ച 36 വയസ്സുള്ള ഒരു രോഗി അന്യൂറിസം ബാധിച്ചാണ് മരിച്ചത്. ഇന്‍ഫെക്ഷന്‍ ബാധിച്ച കരള്‍ സ്വീകരിച്ചതാണ് മരണകാരണം. 

രണ്ടാമത്തെ രോഗി 25 വയസ്സുള്ള കുട്ടികളുള്ള രക്ഷിതാവാണ്. ഗുരുതര രോഗബാധിതനായ ഇദ്ദേഹത്തിന് ട്രാന്‍സ്പ്ലാന്റ് വഴി വെച്ചുപിടിപ്പിച്ച കിഡ്‌നി നീക്കം ചെയ്യേണ്ടിവന്നു. ഇവര്‍ ട്രസ്റ്റിന് എതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. സര്‍ജന്‍ ഇവിടെ ഇപ്പോഴും ജോലി ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. രോഗികളുടെ കുടുംബത്തിന് 215,000 പൗണ്ടിലേറെ തുക നഷ്ടപരിഹാരം നല്‍കാമെന്ന് ഹെല്‍ത്ത് മേധാവികള്‍ സമ്മതിച്ചിട്ടുണ്ട്. 

മൂന്നാമത്തെ 44 വയസ്സുള്ള രോഗിക്ക് കിഡ്‌നിയും, പാന്‍ക്രിയാസുമാണ് നല്‍കിയത്. രോഗബാധിതനായെങ്കിലും ഇദ്ദേഹം പിന്നീട് ആരോഗ്യസ്ഥിതി വീണ്ടെടുത്തു. രോഗികളെയും, സര്‍ജനെയും തിരിച്ചറിഞ്ഞിട്ടില്ല. കാര്‍ഡിഫ് & വെയില്‍ യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് ബോര്‍ഡ് അപകടമണി മുഴക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വെയില്‍സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ 25-കാരനായ രോഗി ട്രാന്‍സ്പ്ലാന്റിന് ശേഷം രോഗം മൂര്‍ച്ഛിച്ച് എത്തിയതാണ് ഇതിന് കാരണം. ഇതോടെ സ്വീകരിച്ച കിഡ്‌നി നീക്കം ചെയ്യേണ്ടി വന്നു. 




കൂടുതല്‍വാര്‍ത്തകള്‍.