CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 8 Seconds Ago
Breaking Now

മഹാരാഷ്ട്രയില്‍ ബി.ജെ.പി ഇതര സഖ്യ സര്‍ക്കാരിന്റെ അവസാന ഘട്ട ചര്‍ച്ച പുരോഗമിക്കുന്നു ; മുഖ്യമന്ത്രി സ്ഥാനം ആര്‍ക്ക് ?

ശിവസേനഎന്‍.സി.പി.കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ചേര്‍ന്ന് വെള്ളിയാഴ്ച സംയുക്ത വാര്‍ത്താസമ്മേളനം നടത്തുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.

മഹാരാഷ്ട്രയില്‍ ബി.ജെ.പി ഇതര സഖ്യ സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. മഹാ വികാസ് അഘാദി എന്ന പേരിലായിരിക്കും സഖ്യം അറിയപ്പെടുന്നത്. ശിവസേനഎന്‍.സി.പി.കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ചേര്‍ന്ന് വെള്ളിയാഴ്ച സംയുക്ത വാര്‍ത്താസമ്മേളനം നടത്തുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.

മുഖ്യമന്ത്രിസ്ഥാനം രണ്ടരവര്‍ഷം വീതം ശിവസേനയ്ക്കും എന്‍.സി.പിക്കുമായി പങ്കിടുക എന്നതാണ് സഖ്യ രൂപീകരണത്തിലെ പ്രധാന ധാരണ എന്ന് സൂചനകള്‍ ഉണ്ട്. എന്നാല്‍ ഇതിനോട് ശിവസേന യോജിച്ചിട്ടില്ല, അഞ്ച് വര്‍ഷവും ശിവസനയ്ക്ക് തന്നെയായിരിക്കും മുഖ്യമന്ത്രി സ്ഥാനമെന്നും എന്‍.സി.പിക്കും കോണ്‍ഗ്രസിനും ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്നുമാണ് ശിവസേനയുടെ വാഗ്ദാനം. രണ്ടരവര്‍ഷം ഉപാധി അംഗീകരിച്ചാലും ആദ്യ ടേം വിട്ടു നല്‍കില്ല എന്ന നിലപാട് ശിവസേന നേതാക്കള്‍ എന്‍.സി.പികോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

എന്‍.സി.പിക്ക് ആദ്യ ടേം ലഭിച്ചാല്‍ ശരദ് പവാര്‍ മുഖ്യമന്ത്രിയാകാനുള്ള സാദ്ധ്യതയും ചര്‍ച്ചയാവുന്നുണ്ട്. ശരദ് പവാര്‍ അല്ലെങ്കില്‍ മകളായ സുപ്രിയ സുലെയോ അനന്തരവന്നായ അജിത് പവാറോ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്നേക്കാം എന്നും അഭ്യൂഹങ്ങളുണ്ട്. കോണ്‍ഗ്രസ് നിര്‍ബന്ധം തുടരുന്നതാണ് ആദ്യ ടേം എന്‍.സി.പിക്ക് കിട്ടാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നത്. ശിവസേനയുടെ മുഖ്യമന്ത്രി ആരായിരിക്കും എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാവാനാണ് സാദ്ധ്യത. എന്നാല്‍ തിരഞ്ഞെടുപ്പ് സമയത്തു തന്നെ ഉയര്‍ന്നു വന്നിരുന്ന ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചര്‍ച്ചയാവുന്നുണ്ട്. എന്നാല്‍ ഇതിനോട് എന്‍.സി.പിക്കും കോണ്‍ഗ്രസിനും ഒട്ടും യോജിപ്പില്ല. ഈ കാര്യങ്ങളിലെല്ലാമുള്ള അവസാന വട്ട ചര്‍ച്ച പുരോഗമിക്കുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.