CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 25 Minutes 17 Seconds Ago
Breaking Now

നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ മലയാള ഭാഷ പഠനത്തിന് തിരി തെളിയുന്നു.

ന്യൂകാസില്‍ :കേരള സംസ്ഥാന സര്‍ക്കാരിന്റെ 'മലയാള മിഷന്‍' പ്രവര്‍ത്തങ്ങളുമായി കൈ കോര്‍ത്തു കൊണ്ട് യുകെ യിലെ പുരോഗമന കലാ സാംസ്‌ക്കാരിക സംഘടനയായ 'സമീക്ഷ' യുടെ നോര്‍ത്ത് ഈസ്റ്റ് ബ്രാഞ്ച് ഡിസംബര്‍ 7ന്  ശനിയാഴ്ച കാലത്തു 11 മണിക്ക് ന്യൂകാസിലില്‍ മലയാളം ക്ലാസിനു തുടക്കം കുറിക്കുന്നു.  സമീക്ഷ നോര്‍ത്ത്  ഈസ്റ്റ് ബ്രാഞ്ച് പ്രസിഡന്റ് ശ്രീ ടോജിന്‍  ജോസഫ്  ആധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന പൊതു യോഗത്തില്‍  ഫാദര്‍ സജി തോട്ടത്തില്‍ (ശ്രീ സജിയച്ചന്‍) മലയാളം ക്ലാസ്സിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ലോകകേരളസഭയില്‍ നിന്നും  മലയാളം മിഷനില്‍ നിന്നും സമീക്ഷയില്‍നിന്നും പ്രമുഖ വ്യക്തിത്വങ്ങള്‍  ഉദ്ഘാടന പൊതുയോഗത്തില്‍ പങ്കെടുക്കും.

മലയാളം മിഷന്‍ യു.കെ  സെക്രട്ടറി ശ്രീ എബ്രഹാം കുര്യന്‍ ചടങ്ങില്‍  മുഖ്യ പ്രഭാഷണം നടത്തും .

ലോകകേരളസഭാംഗവും സമീക്ഷ  യുകെ യുടെ ദേശീയ പ്രസിഡന്റും ആയ ശ്രീമതി സ്വപ്ന പ്രവീണ്‍, സമീക്ഷ  ദേശീയ സെക്രട്ടറി ശ്രീ ദിനേശ് വെള്ളാപ്പിള്ളി മലയാളം മിഷന്‍ യു.കെയുടെ വൈസ് പ്രസിഡന്റ് ഡോക്ടര്‍. സീന ദേവകി ന്യൂകാസിലിലെ വിവിധ മലയാളി അസോസിയേഷനുകളുടെ  പ്രതിനിധികള്‍  എന്നിവര്‍  സംസാരിക്കും. മലയാളം ക്ലാസ്സിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു ശ്രീ ജിജു സൈമണ്‍ ശ്രീമതി സീമ സൈമണ്‍ , ആഷിഖ് എന്നിവര്‍  നേതൃത്വം കൊടുക്കുന്ന വ്യക്തിത്വ വികസന ക്ലാസ്സുകളും കരിയര്‍ ഡെവലപ്‌മെന്റ് ക്ലാസ്സുകളും ഉണ്ടായിരിക്കും. നോര്‍ത്ത് ഈസ്റ്റ് റീജിയണല്‍ ആദ്യമായി സംഘടിപ്പിക്കുന്ന ഈ മലയാളം ക്ലാസ്സ് ഉദ്ഘാടന സമ്മേളനം വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ സമീക്ഷ ദേശീയ സമിതി അംഗം ശ്രീ ബിജു ഗോപിനാഥ് സമീക്ഷ നോര്‍ത്ത് ഈസ്റ്റ്  ബ്രാഞ്ച്  സെക്രട്ടറി ശ്രീ എല്‍ദോസ് പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ സ്വാഗത സംഘമാണ് കഴിഞ്ഞ കുറച്ചു ആഴ്ചകളായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.

 

ന്യൂകാസിലിലെയും സമീപപ്രദേശങ്ങളിലെയും മലയാളികള്‍ക്ക് സുപരിചിതനായ ശ്രീ മധു ഷണ്മുഖന്‍ ആണ് സ്‌കൂളിന്റെ രക്ഷാധികാരി.

 

മലയാളം ക്ലാസ്സ് ഉദ്ഘാടന സമ്മേളനം നടക്കുന്ന വേദിയുടെ അഡ്രസ് താഴെ ചേര്‍ക്കുന്നു.

 

English Matryrs Church Hall , 176 Stamfordham Road,

Newcastle upon Tyne. NE5 3JR

വിദ്യാര്‍ത്ഥി രെജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക

 

 

വാര്‍ത്ത . ജയന്‍ എടപ്പാള്‍.

 




കൂടുതല്‍വാര്‍ത്തകള്‍.