CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 42 Seconds Ago
Breaking Now

കര്‍ണാടകത്തില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ് ; നെഞ്ചിടിപ്പില്‍ ബിജെപി ; പ്രതീക്ഷ പുലര്‍ത്തി കോണ്‍ഗ്രസും ജെഡിഎസും

കോണ്‍ഗ്രസ്‌ജെഡിഎസ് സഖ്യ സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച 17 എംഎല്‍എമാരെ അയോഗ്യരാക്കിയതിന് പിന്നാലെയാണ് കര്‍ണാടകത്തില്‍ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.

കര്‍ണാടകത്തിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. കര്‍ണാടകത്തില്‍ രാഷ്ട്രീയ നാടകങ്ങള്‍ വീണ്ടും തുടക്കമാകുമോ എന്ന് തീരുമാനിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ 37.78 ലക്ഷം ജനങ്ങളാണ് വിധി രേഖപ്പെടുത്തുന്നത്.

കോണ്‍ഗ്രസ്‌ജെഡിഎസ് സഖ്യ സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച 17 എംഎല്‍എമാരെ അയോഗ്യരാക്കിയതിന് പിന്നാലെയാണ് കര്‍ണാടകത്തില്‍ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. ഇതില്‍ 13 എംഎല്‍എമാരും സിറ്റിങ് മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളാണ്. അതേസമയം നിലവിലെ ബി എസ് യെഡിയൂരപ്പ സര്‍ക്കാരിന് നിലനില്‍പ്പിന് ആറ് മണ്ഡലങ്ങളില്‍ വിജയം അനിവാര്യമാണ്.

കര്‍ണാടകത്തിലെ 225 അംഗ നിയമസഭയില്‍ ബിജെപിക്ക് 105 സീറ്റുകളുണ്ട്. ജെഡിഎസിന് 66 സീറ്റും കോണ്‍ഗ്രസിന് 34 സീറ്റുമാണുള്ളത്. കഴിഞ്ഞ മാസം കോണ്‍ഗ്രസ്‌ജെഡിഎസ് വിമത എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇവര്‍ 13 മണ്ഡലങ്ങളില്‍ ബിജെപി ടിക്കറ്റിലാണ് മത്സരിക്കുന്നത്. നിലവില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന 15 മണ്ഡലങ്ങളില്‍ 12 എണ്ണം കോണ്‍ഗ്രസിന്റെയും മൂന്ന് എണ്ണം ജെഡിഎസിന്റെയും സിറ്റിങ് സീറ്റുകളാണ്.

അത്താനി, ചിക്ബല്ലാപൂര്‍, ഗോകക്, ഹിരെകേരൂര്‍, ഹോസകോട്ടെ, ഹുനസുരു, കാഗ്!വാഡ്, കെ ആര്‍ പുര, കൃഷ്ണരാഹപേട്ടെ, മഹാലക്ഷ്മി ലേ ഔട്ട്, റാണിബെന്നൂര്‍, ശിവാജിനഗര്‍, വിജയനഗര, യെല്ലാപൂര്‍, യശ്വന്ത്പൂര്‍ എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസും ജെഡിഎസും വെവ്വേറെ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നുണ്ട്. ബിജെപിയും കോണ്‍ഗ്രസും എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുമ്പോള്‍ ജെഡിഎസ് 12 മണ്ഡലങ്ങളിലാണ് മത്സരരംഗത്തുള്ളത്. ഡിസംബര്‍ ഒന്‍പതിനാണ് വോട്ടെണ്ണല്‍.

 




കൂടുതല്‍വാര്‍ത്തകള്‍.