CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 6 Minutes 9 Seconds Ago
Breaking Now

ലോക മഹായുദ്ധത്തില്‍ മരണം അടഞ്ഞ സിഖ് പട്ടാളക്കാര്‍ക്ക് പ്രതിമയൊരുക്കി യോര്‍ക്ഷെയര്‍ നഗരം

രണ്ടു ലോക മഹായുദ്ധങ്ങളിലായി 83005 സിഖുകാര്‍ യുദ്ധ കളത്തില്‍ ജീവന്‍ നല്‍കിയതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും കണക്കുകള്‍ പറയുന്നു.

യോര്‍ക്ഷെയറിലെ ഗ്രീന്‍ഹെഡ് പാര്‍ക്കില്‍ 65000 പൗണ്ട് ചിലവില്‍ സിഖ് പട്ടാളക്കാരന്റെ സ്മാരക പ്രതിമ സ്ഥാപിച്ചു. ആറടി ഉയരമുള്ള ഈ വെങ്കല പ്രതിമ സിഖ് സോള്‍ജിയര്‍ അസോസിയേഷനാണ് നിര്‍മ്മിച്ചത്. സംഭാവനകള്‍ ലഭിച്ചതിലൂടേയും മറ്റും സമാഹരിച്ച തുകയാണ് പ്രതിമ നിര്‍മ്മാണത്തിനായി അസോസിയേഷന്‍ ഉപയോഗിച്ചത്.

ഒന്നു രണ്ടു ലോക മഹായുദ്ധങ്ങളില്‍ ബ്രിട്ടീഷ് പട്ടാളത്തിനൊപ്പം പോരാടിയ സിഖ് പട്ടാളക്കാരോടുള്ള ആദര സൂചകമായാണ് ഈ പ്രതിമ സ്ഥാപിച്ചത്. ഹഡ്ഡേഴ്‌സ്ഫീല്‍ഡിലെ യോര്‍ക്ഷെയര്‍ ടൗണിലുള്ള സിഖ് കമ്മ്യൂണിറ്റി ഊര്‍ജ്ജസ്വലതയോടെയുള്ള നീക്കത്തില്‍ പ്രാദേശിക ഭരണ സംവിധാനം അംഗീകാരം നല്‍കുകയായിരുന്നു.

അത്ഭുതകരമായിട്ടുണ്ട് പ്രതിമ നിര്‍മ്മാണമെന്ന് സിഖ് സോള്‍ജിയര്‍ ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ കല്‍വീനന്ദര്‍ എസ് ഭുള്ളാര്‍ വ്യക്തമാക്കി. ഈ പ്രതിമ സ്ഥാപിക്കുവാന്‍ സാധിക്കുകയെന്ന തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കിയതില്‍ വലിയ പിന്തുണ ലഭിച്ചെന്നു സിഖ് കമ്യൂണിറ്റി വ്യക്തമാക്കി.

രണ്ടു ലോക മഹായുദ്ധങ്ങളിലായി 83005 സിഖുകാര്‍ യുദ്ധ കളത്തില്‍ ജീവന്‍ നല്‍കിയതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും കണക്കുകള്‍ പറയുന്നു. ലണ്ടന്‍ മേയര്‍ സാദിഖ് ഖാനും എല്ലാ പിന്തുണയുമായി സിഖ് കമ്യൂണിറ്റിക്കൊപ്പം നിന്നു.




കൂടുതല്‍വാര്‍ത്തകള്‍.