CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 17 Minutes 24 Seconds Ago
Breaking Now

ഫ്‌ളോറന്‍സ് നൈറ്റിങ്‌ഗേള്‍ പുരസ്‌കാരം നാലു മലയാളികള്‍ക്ക് ; ലിനിയ്ക്കായി പുരസ്‌കാരം ഭര്‍ത്താവ് ഏറ്റുവാങ്ങി

കേരളത്തില്‍ നിപ ബാധയുണ്ടായപ്പോള്‍ ലിനി നടത്തിയ ത്യാഗത്തിന് മുന്നില്‍ നമിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു.

ദേശീയ ഫ്‌ളോറന്‍സ് നൈറ്റിങ്‌ഗേള്‍ നഴ്‌സസ് പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിതരണം ചെയ്തു. നിപ വൈറസ് ബാധിച്ച രോഗികളെ പരിചരിക്കുന്നതിനിടെ മരിച്ച പി എന്‍ ലിനി ഉള്‍പ്പെടെ നാലു മലയാളികള്‍ അടക്കം 36 പേര്‍ പുരസ്‌കാരത്തിന് അര്‍ഹരായി. കേരളത്തില്‍ നിപ ബാധയുണ്ടായപ്പോള്‍ ലിനി നടത്തിയ ത്യാഗത്തിന് മുന്നില്‍ നമിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എന്‍ ശോഭന, കവരത്തി ഇന്ദിരാഗാന്ധി ആശുപത്രിയിലെ നഴ്‌സിങ് ഓഫീസര്‍ പി എസ് മുഹമ്മദ് സാലി, മിലിട്ടറി നഴ്‌സിങ് സര്‍വീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ തിരുവനന്തപുരം സ്വദേശി ബ്രിഗേഡിയര്‍ പി ജി ഉഷാ ദേവി എന്നിവരാണ് പുരസ്‌കാരം ലഭിച്ച മറ്റു മലയാളികള്‍. ലിനിയ്ക്കായി ഭര്‍ത്താവ് സജീഷ് പുരസ്‌കാരം ഏറ്റുവാങ്ങി.

 

 




കൂടുതല്‍വാര്‍ത്തകള്‍.