CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 13 Minutes 15 Seconds Ago
Breaking Now

സ്മൃതി ഇറാനിയോട് അപമര്യാദയായി പെരുമാറിയ സംഭവം ; ടി എന്‍ പ്രതാപനേയും ഡീന്‍ കുര്യാക്കോസിനേയും സസ്‌പെന്‍ഡ് ചെയ്‌തേക്കും

സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ മന്ത്രി സംസാരിക്കുമ്പോള്‍ ഇരുവരും മുഷ്ടി ചുരുട്ടി ആക്രോശിച്ചെന്നും മര്‍ദ്ദിക്കുമെന്ന് ആംഗ്യം കാട്ടിയെന്നുമാണ് ബി.ജെ.പിയുടെ ആരോപണം.

ലോക്‌സഭയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് അംഗങ്ങളായ ടി.എന്‍ പ്രതാപനെയും ഡീന്‍ കുര്യാക്കോസിനെയും സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം. ഇതിനായുള്ള പ്രമേയം തിങ്കളാഴ്ച അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സസ്‌പെന്‍ഡ് ചെയ്യാനുള്ള പ്രമേയത്തെ എതിര്‍ക്കുമെന്നു വ്യക്തമാക്കി കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ച സഭയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് സുരേഷ് കോണ്‍ഗ്രസംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ബി.ജെ.പിയും തങ്ങളുടെ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ നടപടിയാവശ്യപ്പെട്ട് ബി.ജെ.പി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കു പരാതി നല്‍കിയിരുന്നു.

സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ മന്ത്രി സംസാരിക്കുമ്പോള്‍ ഇരുവരും മുഷ്ടി ചുരുട്ടി ആക്രോശിച്ചെന്നും മര്‍ദ്ദിക്കുമെന്ന് ആംഗ്യം കാട്ടിയെന്നുമാണ് ബി.ജെ.പിയുടെ ആരോപണം. ബി.ജെ.പിയുടെ വനിതാ എം.പിമാരാണു പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നല്‍കേണ്ട ചര്‍ച്ചയ്ക്കു വനിതാ ശിശുക്ഷേമ മന്ത്രിയായ സ്മൃതി ഇറാനി മറുപടി നല്‍കിയതു ചോദ്യം ചെയ്യുക മാത്രമാണു ചെയ്തതെന്നായിരുന്നു കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചത്.

ഉന്നാവോ സംഭവം വര്‍ഗീയവത്കരിക്കപ്പെട്ടെന്നും രാഷ്ട്രീയവത്കരിക്കപ്പെട്ടെന്നുമുള്ള സ്മൃതിയുടെ പരാമര്‍ശമാണ് സഭയില്‍ ഏറെ വിവാദമായത്. സഭയില്‍ ആരും ഈ വിഷയം വര്‍ഗീയവത്കരിക്കരുതെന്നും അവര്‍ പറഞ്ഞു. ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ലൈംഗികാക്രമണം എന്നത് ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചിരുന്നെന്നും അവര്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.