CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 25 Minutes 50 Seconds Ago
Breaking Now

ഡി കെ ശിവകുമാര്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ?

15ല്‍ രണ്ട് സീറ്റുകളിലൊഴികെ പരാജയപ്പെട്ടതോടെ സിദ്ധരാമയ്യയുടെ രാഷ്ട്രീയ ജീവിതത്തിന് തന്നെ തിരിച്ചടിയായിരിക്കുകയാണ്..

കഴിഞ്ഞ മൂന്നു നാല് വര്‍ഷങ്ങളായി കര്‍ണാടകത്തില്‍ പലപ്പോഴായി ചര്‍ച്ചകള്‍ ഉയര്‍ന്ന കാര്യമാണ് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള ഡി.കെ ശിവകുമാറിന്റെ വരവ്. പല സന്ദര്‍ഭങ്ങളിലും അവസാന നിമിഷമാണ് ശിവകുമാറില്‍ നിന്നും അദ്ധ്യക്ഷ സ്ഥാനം മാറിപ്പോയത്. വീണ്ടും ശിവകുമാറിന്റെ പേര് അദ്ധ്യക്ഷ സ്ഥാനത്തേക്ക് സജീവമാവുകയാണ്.

കര്‍ണാടകത്തിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി 12 സീറ്റുകളില്‍ ജയം ഉറപ്പിച്ചതോടെ കോണ്‍ഗ്രസ് അദ്ധ്യക്ഷനായിരുന്ന ദിനേശ് ഗുണ്ടുറാവു രാജിവെച്ചതോടെയാണ് ശിവകുമാറിന്റെ പേര് വീണ്ടും സജീവമായത്. നിയമസഭാ കക്ഷി നേതൃസ്ഥാനവും പ്രതിപക്ഷ നേതാവെന്ന സ്ഥാനവും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും രാജിവെച്ചു.

സംസ്ഥാനത്തെ കോണ്‍ഗ്രസിനെ നയിച്ചിരുന്നത് സിദ്ധരാമയ്യയാണ്. ശിവകുമാറിന്റെ അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള വരവ് പലപ്പോഴും വഴിമുട്ടി നിന്നത് സിദ്ധരാമയ്യയുടെ തീരുമാനത്തിലായിരുന്നു.

15 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിനെ നയിച്ചതും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതും സിദ്ധരാമയ്യ ഒറ്റക്കായിരുന്നു. 15ല്‍ രണ്ട് സീറ്റുകളിലൊഴികെ പരാജയപ്പെട്ടതോടെ സിദ്ധരാമയ്യയുടെ രാഷ്ട്രീയ ജീവിതത്തിന് തന്നെ തിരിച്ചടിയായിരിക്കുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.