CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 52 Seconds Ago
Breaking Now

താന്‍ ബിജെപി വിടില്ലെന്നും പാര്‍ട്ടിക്ക് തന്നെ പുറത്താക്കാമെന്നും പങ്കജ മുണ്ടെ

മുന്‍ മുഖ്യമന്ത്രി ദേവേന്ദ്രഫഡ്‌നാവിസ് റാലിയില്‍ നിന്നും വിട്ടു നിന്നു.

ബിജെപി നേതാവ് പങ്കജ മുണ്ടെ പാര്‍ട്ടി വിടുകയാണെന്ന അഭ്യൂഹങ്ങള്‍ ശക്തിപ്പെടുന്നുതനിടയില്‍ താന്‍ ബി.ജെ.പി വിടില്ലെന്നും പക്ഷെ പാര്‍ട്ടിക്ക് എന്നെ പുറത്താക്കണമെങ്കില്‍ അത് ചെയ്യാമെന്നും പങ്കജമുണ്ടെ പറഞ്ഞു. പിതാവായ ഗോപിനാഥ് മുണ്ടെയുടെ പിറന്നാള്‍ ദിനത്തില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു . മഹാരാഷ്ട്ര ബി.ജെ.പി കോര്‍കമ്മിറ്റിയില്‍ തുടരില്ലെന്നും പങ്കജ മുണ്ടെ വ്യക്തമാക്കി. 'ഇപ്പോള്‍ ഞാന്‍ ബി.ജെ.പി വിടാന്‍ ഉദ്ദ്യേശിക്കുന്നില്ല. പാര്‍ട്ടിക്ക് എന്നെ പുറത്താക്കണമെങ്കില്‍ അങ്ങനെ ചെയ്യാം.' പങ്കജ മുണ്ടെ പറഞ്ഞു.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ റാലിയില്‍ പങ്കെടുത്തിരുന്നെങ്കിലും മുന്‍ മുഖ്യമന്ത്രി ദേവേന്ദ്രഫഡ്‌നാവിസ് റാലിയില്‍ നിന്നും വിട്ടു നിന്നു.

കഴിഞ്ഞ ദിവസം പങ്കജമുണ്ടെ ബി.ജെ.പിയുടെ മഹാരാഷ്ട്ര കോര്‍കമ്മിറ്റിയില്‍ പങ്കെടുക്കാത്തിരുന്നില്ല. ഇത് അവര്‍ പാര്‍ട്ടി വിടുകയാണെന്ന് അഭ്യൂഹം ശക്തമാക്കിയിരുന്നു. എന്നാല്‍ ഏതെങ്കിലും വിധേനെ പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ പുറത്താക്കുമെന്നായിരുന്നു മഹാരാഷ്ട്ര ബി.ജെ.പി സംസ്ഥാന കോര്‍ കമ്മിറ്റിയിലെ തീരുമാനം.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ പര്‍ളി മണ്ഡലത്തില്‍ പിതൃസഹോദരനായ ധനജ്ഞയ മുണ്ടെയോട് തോറ്റതിനെ തുടര്‍ന്ന് പാര്‍ട്ടി നേതൃത്വത്തോട് ഇടഞ്ഞുനില്‍ക്കുകയാണ് പങ്കജ മുണ്ടെ.

 

 




കൂടുതല്‍വാര്‍ത്തകള്‍.