CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes Ago
Breaking Now

മാമാങ്കത്തിന്റെ ആദ്യദിന കളക്ഷന്‍ 23 കോടിയ്ക്ക് മുകളില്‍ ; നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി

ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചരിത്ര സിനിമ ഇന്നലെ തിയേറ്ററുകളിലെത്തിയിരുന്നു. മികച്ച അഭിപ്രായമാണ് ചിത്ത്രതിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി. 23 കോടിയ്ക്ക് മുകളിലാണ് ചിത്രത്തിന്റെ ആഗോളകളക്ഷന്‍ എന്ന് വേണു കുന്നപ്പിള്ളി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. മാമാങ്കം ഭാവിയില്‍ മലയാളത്തില്‍ വരാന്‍ പോകുന്ന മെഗാ പ്രോജക്ട് കള്‍ക്ക് ഉത്തേജക മായിരിക്കുമെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം.

മാമാങ്ക വിശേഷങ്ങള്‍…ഇന്നലെ ആ സുധിനമായിരുന്നു .. മാമാങ്കം എന്ന സ്വപ്നം നിങ്ങളുടെ മുന്നിലേക്കെത്തി.. ഏകദേശം രണ്ടു വര്‍ഷമായുള്ള യാത്രയായിരുന്നു… ഉദ്യോഗജനകവും, രസകരവും, വെട്ടിമാറ്റേണ്ടതിനെ മാറ്റിയും തന്നെ ആയിരുന്നു ആ യാത്ര…

ലോകവ്യാപകമായി ജനങ്ങള്‍ വളരെ ആവേശത്തോടെയാണ് ഈ സിനിമയെ ഏറ്റെടുത്തിരിക്കുന്നത്…ഇന്നലെ കുറെ സിനിമാ തിയേറ്ററുകളില്‍ ഞങ്ങള്‍ വിസിറ്റ് ചെയ്തു…റിലീസ് ചെയ്ത ഏകദേശം 2000 സെന്ററുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ആവേശഭരിതമാണ്… വെളുപ്പിന് വരെയുള്ള അവൈലബിള്‍ റിപ്പോര്‍ട്ടുകളനുസരിച്ച് ലോകവ്യാപകമായി ഉള്ള കലക്ഷന്‍ ഇപ്പോള്‍തന്നെ ഏകദേശം 23 കോടിക്ക് മുകളിലാണ്… അദ്ഭുതങ്ങള്‍ നിറഞ്ഞതും, മലയാളികള്‍ക്ക് വളരെ പുതുമയുള്ള തുമായ ഈ ദൃശ്യ വിസ്മയ സിനിമയെ നശിപ്പിക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെങ്കിലും , ഞങ്ങളതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നു …

ആയിരക്കണക്കിന് ആളുകളുടെ അധ്വാനമാണ് ഈ സിനിമ… കോടിക്കണക്കിനു രൂപയുടേയും… ഈ സിനിമയുടെ വിജയത്തിനായി എന്നോടൊപ്പം നിന്ന എല്ലാവരെയും ഈ നിമിഷത്തില്‍ ഞാന്‍ ഓര്‍ക്കുന്നു… അതുപോലെ ഷൂട്ടിംഗ് മുതല്‍, ഇന്നലെ സിനിമ ഇറങ്ങുന്ന നിമിഷങ്ങള്‍ വരെ അതിനെ മുടക്കാന്‍ പ്രവര്‍ത്തിച്ച ആളെയും ഞാന്‍ മറക്കുകയില്ല… കൂലിയെഴുത്തുകാര്‍ അവരുടെ ജോലി തുടരട്ടെ…ഈ സിനിമ, ഭാവിയില്‍ മലയാളത്തില്‍ വരാന്‍ പോകുന്ന മെഗാ പ്രോജക്ട്കള്‍ക്ക് ഉത്തേജകമായിരിക്കും..

 

 

 




കൂടുതല്‍വാര്‍ത്തകള്‍.