CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 2 Minutes 14 Seconds Ago
Breaking Now

കാന്‍സറോട് പൊരുതി ജീവിതം ; കാന്റര്‍ബറിയിലെ ലാല്‍ ജിത്ത് ഒടുവില്‍ മരണത്തിന് കീഴടങ്ങിയത് ന്യുമോണിയ ബാധിച്ച്

കഴിഞ്ഞ രണ്ടു മാസമായി ഹോസ്പിറ്റലില്‍ കഴിഞ്ഞിരുന്ന ലാല്‍ജിത്ത് ന്യുമോണിയ ബാധിച്ചതോടെ അവശ നിലയിലായി.

കാന്റര്‍ബെറിയിലെ മലയാളികള്‍ക്ക് വേദനയായി ലാല്‍ജിത്തിന്റെ വിടവാങ്ങല്‍.കഴിഞ്ഞ രണ്ടു വര്‍ഷമായി കാന്‍സര്‍ രോഗ ചികിത്സയിലായിരുന്ന എറണാകുളം കച്ചേരിപ്പടി സ്വദേശി ലാല്‍ജിത്താണ് (64)ഇന്നലെ ഉച്ചയോടെ ആഷ്‌ഫോര്‍ഡ് ഹോസ്പിറ്റലില്‍ മരിച്ചത്. കഴിഞ്ഞ രണ്ടു മാസമായി ഹോസ്പിറ്റലില്‍ കഴിഞ്ഞിരുന്ന ലാല്‍ജിത്ത് ന്യുമോണിയ ബാധിച്ചതോടെ അവശ നിലയിലായി.

കുടുംബത്തിന് പിന്തുണയുമായി കാന്റര്‍ബറി മലയാളികള്‍ഒപ്പമുണ്ട്. കാന്റര്‍ബറി ഹോസ്പിറ്റല്‍ ജീവനക്കാരനായിരുന്ന ലാല്‍ജിതിന് വലിയൊരു സൗഹൃദ നിരതന്നെയുണ്ട്. എല്ലാവരോടും വലിയ അടുപ്പം സൂക്ഷിച്ചിരുന്നു. ഭാര്യ ഉഷയും ഏക മകള്‍ ഐശ്വര്യയും ചേരുന്നതാണ് കുടുംബം. അടുത്തിടെയാണ് മകളുടെ വിവാഹം ഉറപ്പിച്ചത്. മകളെ ആരുടേയെങ്കിലും കൈപിടിച്ചേല്‍പ്പിക്കണമെന്ന ആഗ്രഹം ഈ പിതാവിനുണ്ടായിരുന്നു. ഇനി സമാധാനമായി മരിക്കാമെന്ന് ലാല്‍ജിത്ത് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. 

അടുത്ത വര്‍ഷം ബര്‍മ്മിങ്ഹാം സ്വദേശിയായ മലയാളി യുവാവുമായിട്ടാണ് ഐശ്വര്യയുടെ വിവാഹം ഉറപ്പിച്ചിരുന്നത്.

അധികം നാളായിട്ടില്ല ലാല്‍ജിത്തിന്റെ സഹോദരന്‍ നാട്ടില്‍ മരണപ്പെട്ടിട്ട്. മൃതദേഹം ആഷ്‌ഫോര്‍ഡ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.സംസ്‌കാര കാര്യങ്ങള്‍ കുടുംബം തീരുമാനിച്ചുവരുന്നതേയുള്ളൂ. പരേതന്റെ വിയോഗത്തില്‍ യൂറോപ് മലയാളിയും വേദനയില്‍ പങ്കുചേരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.