CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 56 Seconds Ago
Breaking Now

പൗരത്വ ഭേദഗതി നിയമം; ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനിടെ സംഘര്‍ഷം

പ്രതിഷേധത്തില്‍ രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്.

പൗരത്വ ഭേദഗതി ബില്ലിനെതിരെ ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികളും പോലീസും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. പ്രതിഷേധത്തില്‍ രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്.

മൂന്നു മണിയോടെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ച് സര്‍വകലാശാലയ്ക്ക് പുറത്തുവച്ച് പോലീസ് തടഞ്ഞു. തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളും പോലീസും തമ്മില്‍ ഏറ്റുമുട്ടിയത്. സര്‍വകലാശാലയ്ക്ക് അകത്തേക്ക് പോലീസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചു. തുടര്‍ന്ന് പോലീസിന് നേര്‍ക്ക് വിദ്യാര്‍ത്ഥികളുടെ ഭാഗത്തു നിന്ന് കല്ലേറുണ്ടായി. കല്ലേറില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ക്ക് പരിക്കേറ്റു. വലിയ പോലീസ് സംഘമാണ് വിദ്യാര്‍ത്ഥികളെ നേരിട്ടത്.

 

 




കൂടുതല്‍വാര്‍ത്തകള്‍.