ജപ്പാന് പ്രധാനമന്ത്രി ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കിയതില്‍ പ്രതികരണവുമായിഎ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. ജപ്പാന്റെ പിന്മാറ്റം ഇന്ത്യയ്ക്ക് വലിയ നാണക്കേടാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഏറ്റവും വലിയ നാണക്കേട് ഭരണഘടനാവിരുദ്ധമായ പൗരത്വ ഭേദഗതി ബില്‍ പാസ്സാക്കുകയും എന്‍.ആര്.സിയില്‍ ഇരട്ടത്താപ്പ് കാണിക്കുകയും ചെയ്തതിനു ശേഷം അസമില്‍ എല്ലാം സാധാരണ ഗതിയിലാണെന്നു കരുതുന്ന ഒരു ആഭ്യന്തര മന്ത്രി (അമിത് ഷാ) ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിന് എതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്നാണ് ഞായറാഴ്ച മുതല്‍ മൂന്നുദിവസം ഗുവാഹാത്തിയില്‍ നടത്താനിരുന്ന ഇന്ത്യജപ്പാന്‍ ഉച്ചകോടി മാറ്റി വെച്ചത്.
ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാന് പ്രധാനമന്ത്രി ഷിന്‍സേ ആബേയും ഗുവാഹത്തിയിലേക്ക് പുറപ്പെടാനിരിക്കേയാണ് മാറ്റിവെയ്ക്കുന്നതായി പ്രഖ്യാപനം വന്നത്. ഇന്ത്യയിലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിയമത്തിനെതിരെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ ഇന്ത്യജപ്പാന്‍ ഉച്ചകോടി മാറ്റിവെച്ചേക്കുമെന്ന് നേരത്തെ ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.