പ്രെസ്റ്റണ്‍: ലോകരക്ഷകനായ ഈശോമിശിഹായുടെ രക്ഷാകരരഹസ്യങ്ങളായ പീഡാസഹന, കുരിശുമരണ, ഉത്ഥാനങ്ങളെ പ്രാര്‍ത്ഥനാപൂര്‍വ്വം അനുസ്മരിക്കാനൊരുങ്ങുന്ന വലിയനോമ്പുകാലത്ത്, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ 'ഗ്രാന്‍ഡ് മിഷന്‍ 2020' വാര്ഷികധ്യാനം നടത്തപ്പെടുന്നു. നോമ്പുകാലചൈതന്യത്തില്‍ വിശുദ്ധവാരത്തിനൊരുങ്ങാനും വാര്‍ഷികധ്യാനത്തിലൂടെ ജീവിതനവീകരണം സാധ്യമാക്കാനുമാണ് മുന്‍ വര്‍ഷങ്ങളിലേതുപോലെ ഈ വര്‍ഷവും ഗ്രാന്‍ഡ് മിഷന്‍ എന്ന പേരില്‍ രൂപതയിലുടനീളം നോമ്പുകാലത്ത് വാര്‍ഷികധ്യാനം സംഘടിപ്പിക്കുന്നത്.
രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ രക്ഷാധികാരിയും വികാരി ജനറാള്‍മാര്‍ സാഹാരക്ഷാധികാരികളുമായുള്ള 'ഗ്രാന്‍ഡ് മിഷന്‍ 2020' ന്, വികാരി ജനറാള്‍ മോണ്‍. ജിനോ അരീക്കാട്ട് MCBS ഉം ദിവ്യകാരുണ്യ മിഷനറി സഭയിലെ (MCBS) ബഹു. വൈദികരും നേതൃത്വം നല്‍കും. രൂപതയുടെ ഇടവക, മിഷന്‍, പ്രോപോസ്ഡ് മിഷന്‍ സെന്ററുകളിലായി നടക്കുന്ന ഗ്രാന്‍ഡ് മിഷന്‍ 2020 ല്‍ ഓരോ സ്ഥലങ്ങളിലുമുള്ള പരമാവധി ആളുകള്‍ക്ക് പണ്ടകെടുക്കത്തക്ക രീതിയില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഓരോ സ്ഥലത്തും നടക്കുന്ന ധ്യാനങ്ങള്‍ക്ക്, അതാത് സ്ഥലങ്ങളിലെ പ്രീസ്‌റ് ഇന്‍ ചാര്‍ജ്, കൈക്കാരന്‍മാര്‍, കമ്മറ്റി അംഗങ്ങള്‍, വാര്‍ഡ് ലീഡേഴ്‌സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഫെബ്രുവരി 21 ഏപ്രില്‍ 5 വരെയുള്ള ദിവസങ്ങളിലായാണ് വിവിധ സ്ഥലങ്ങളില്‍ ഗ്രാന്‍ഡ് മിഷന്‍ നടത്തപ്പെടുന്നത്.
വി. പോള്‍ ആറാമന്‍ മാര്‍പാപ്പ ഇറ്റലിയിലെ മിലാന്‍ ആര്‍ച്ചുബിഷപ്പായിരിക്കെയാണ് ദൈവവചനത്തിലൂന്നിയ ഇടവക നവീകരണ പദ്ധതിയായി 'ഗ്രാന്‍ഡ് മിഷന്‍' ആദ്യമായി ആവിഷ്‌കരിച്ചത്. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ 8 റീജിയനുകളിലായി ധ്യാനം നടക്കുന്ന സ്ഥലവും ദിവസങ്ങളുമടങ്ങിയ സര്‍ക്കുലര്‍ രൂപത പുറത്തിറക്കി. ലിസ്റ്റ് ചുവടെ:
Fr. Biju Joseph
Good Shepherd Presbytery
3 Thackeray's Lane
Woodthorpe, Nottingham NG5 4HT, UK.
Mobile: 0044 743 503 5555
Church: 0044115 926 8288 ( 0115 926 8288 )