രാജകീയ പദവികള്‍ വിട്ടൊഴിഞ്ഞ ഹാരി രാജകുമാരന് കാനഡയില്‍ പാര്‍ട്ട് ടൈം ജോലി വാഗ്ദാനവുമായി ബര്‍ഗര്‍ കിങ്. ട്വിറ്ററിലൂടെയാണ് പ്രഖ്യാപനം. ഈ റോയല്‍ ഫാമിലിയ്ക്ക് പാര്‍ട്ട് ടൈം ജോലികള്‍ ഓഫര്‍ ചെയ്യുന്നു എന്നായിരുന്നു ട്വീറ്റ്. ഇതോടെ സംഭവം വൈറലായി. ചിലര്‍ അനുകൂലിച്ചും ചിലര്‍ കുറ്റപ്പെടുത്തിയും രംഗത്തെത്തി.
കുറച്ചു കടന്നുപോയെന്ന് ചിലര്‍ വിമര്‍ശിച്ചു. ഹാരി രാജകീയ പദവിയെ ഉപേക്ഷിച്ചുള്ളൂ, അഭിമാനവും വ്യക്തിത്വവും പണയപ്പെടുത്തിയിട്ടില്ലെന്ന് ഒരു ട്വിറ്റര്‍ ഉപയോക്താവ് പറഞ്ഞു. ചിലര്‍ മേഗന്‍ സമ്മതിക്കുമോ എന്ന് ചോദിച്ചു.
ഏതായാലും ഹാരിയും മേഗനും കൊട്ടാരം വിടാനുള്ള തീരുമാനം എടുത്തതോടെ സംഭവം ചര്‍ച്ചയായി. കാനഡയില്‍ കഴിയുന്ന മകനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും സാമ്പത്തികമായി സ്വതന്ത്രരാകാനും വേണ്ടി രാജകീയ പദവികള്‍ ഉപേക്ഷിക്കുകയായിരുന്നു. ഈ തീരുമാനം രാജ്ഞിയും അംഗീകരിക്കുകയായിരുന്നു.