CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 21 Minutes 13 Seconds Ago
Breaking Now

യുക്രെയ്ന്‍ വിമാനം വീഴ്ത്തുന്ന വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

വിമാനപഥത്തില്‍ നിന്ന് എട്ടു മൈല്‍ അകലെ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. മിസൈലേറ്റ ഉടനെ നിലംപതിപ്പിച്ചെന്നും തീ പിടിച്ച വിമാനം ടെഹ്‌റാനിലെ വിമാനത്താവളത്തിലേക്ക് പറക്കുന്നതും വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് ഇതിലുള്ളത്.

ഇറാന്റെ മിസൈല്‍ യുക്രെയ്ന്‍ യാത്രാ വിമാനം വീഴ്ത്തുന്നതിന്റെ വീഡിയോ എടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തയാള്‍ അറസ്റ്റില്‍. ഇറാന്‍ റവല്യൂണറി ഗാര്‍ഡ്‌സ് ആണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് അര്‍ധ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. വിമാനാപകടത്തെ പറ്റിയുള്ള അന്വേഷണത്തിലെ കണ്ടെത്തലുകള്‍ പൊതു ജനത്തിനു ലഭ്യമാക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ടെഹ്‌റാനില്‍ വിമാനം വീണത് ഇറാന്റെ സൈനീക കേന്ദ്രങ്ങളില്‍ നിന്നുള്ള രണ്ട് മിസൈലുകളേറ്റാണെന്ന് വ്യക്തമാകുന്ന പുതിയ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വിമാനപഥത്തില്‍ നിന്ന് എട്ടു മൈല്‍ അകലെ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. മിസൈലേറ്റ ഉടനെ നിലംപതിപ്പിച്ചെന്നും തീ പിടിച്ച വിമാനം ടെഹ്‌റാനിലെ വിമാനത്താവളത്തിലേക്ക് പറക്കുന്നതും വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് ഇതിലുള്ളത്.

176 യാത്രക്കാരുമായി പറന്ന വിമാനം വീഴ്ത്തിയതിനെതിരെ രാജ്യത്തിന് അകത്തു പ്രതിഷേധം ശക്തമായിരിക്കേ ഉത്തരവാദികളില്‍ ചിലരെ കഴിഞ്ഞ ദിവസം ഇറാന്‍ അറസ്റ്റ് ചെയ്തിരുന്നു. ആദ്യം നിഷേധിച്ചെങ്കിലും റവല്യൂണറി ഗാര്‍ഡ്‌സ് തലവന്‍ ഖാസിം സുലൈമാനിയെ വധിച്ചതിനു യുഎസിന് സൈനീക മറുപടി നല്‍കുന്നതിനിടെ അബദ്ധത്തില്‍ യാത്രാ വിമാനം വീഴ്ത്തിയതാണെന്ന് ഇവര്‍ സമ്മതിക്കുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.