CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 13 Minutes 29 Seconds Ago
Breaking Now

വീട്ടമ്മയെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ ; കാറില്‍ കഴിഞ്ഞത് രണ്ട് ദിവസത്തോളം

പരിശോധനയില്‍ വീട്ടമ്മയുടെ ഒരു വശം തളര്‍ന്നു പോയിട്ടുള്ളതായി മനസിലാക്കുകയും ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

രോഗിയായ 55 കാരി വീട്ടമ്മയെ അടിമാലി ടൗണിന് സമീപമുള്ള ദേശീയ പാതയോരത്ത് വാഹനത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രണ്ടു ദിവസമായി പാതയോരത്ത് കിടന്നിരുന്ന കാര്‍ ശ്രദ്ധയില്‍പ്പെട്ട ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പോലീസില്‍ വിവരം അറിയിച്ചു. വയനാട് സ്വദേശിയായ ലൈലാ മണിയെയാണ് വാഹനത്തില്‍ കണ്ടെത്തിയത്.

അടിമാലി ടൗണിന് സമീപം ദേശീയ പാതയോരത്ത് ആള്‍ട്ടോ കാറിലാണ് 55 കാരിയെ കണ്ടെത്തിയത്. പരിശോധനയില്‍ വീട്ടമ്മയുടെ ഒരു വശം തളര്‍ന്നു പോയിട്ടുള്ളതായി മനസിലാക്കുകയും ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

വാഹനത്തിന്റെ താക്കോലും വീട്ടമ്മയുടേതെന്ന് കരുതുന്ന വസ്ത്രങ്ങളും ചില ബാങ്ക് ഇടപാട് രേഖകളും കാറിലുണ്ടയിരുന്നു. വയനാട് സ്വദേശിയാണ് ലൈലാമണിയെന്നാണ് വാഹന രേഖകളില്‍ നിന്ന് മനസിലായത്. മാത്യുവാണ് വീട്ടമ്മയുടെ ഭര്‍ത്താവ്.

എന്നാല്‍ താന്‍ ഭര്‍ത്താവുമൊത്ത് കട്ടപ്പന ഇരട്ടയാറ്റിലുള്ള മകന്റെ വീട്ടിലേക്ക് പോകുകയായിരുന്നുവെന്നും അടിമാലിയിലെത്തിയപ്പോള്‍ ഭര്‍ത്താവ് കാറില്‍ നിന്നും മൂത്രമൊഴിക്കാന്‍ പോയതാണെന്നുമാണ് വീട്ടമ്മ പറയുന്നത്. പോലീസ് അന്വേഷണം തുടങ്ങി.




കൂടുതല്‍വാര്‍ത്തകള്‍.