CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 11 Minutes 6 Seconds Ago
Breaking Now

ടൂറിസം വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ ബീഫ് ചിത്രം വിവാദത്തില്‍ ; വര്‍ഗീയത കാണുന്നത് ദുഷ്ട ശക്തികളെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ബീഫ് മാത്രമല്ല പോര്‍ക്ക് ,കോഴി, താറാവ് വിഭവങ്ങള്‍ ഉള്‍പ്പെടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ട്.

ടൂറിസം വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റിലെ ബീഫിന്റെ ചിത്രത്തിനെതിരെ പ്രചാരണത്തിന് മുന്നില്‍ ഏതെങ്കിലും വര്‍ഗീയത കാണുന്ന ദുഷ്ട ശക്തികളാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ടൂറിസം വകുപ്പിന്റെ മാര്‍ക്കറ്റിങ് സംവിധാനം മാതൃകയാണ് . 18 ലക്ഷം പേര്‍ ട്വിറ്ററിലും 35 ലക്ഷം പേര്‍ ഫേസ്ബു്കിലും രണ്ടു ലക്ഷം പേര്‍ ഇന്‍സ്റ്റാഗ്രാമിലും ഫോളോവേഴ്‌സായി ടൂറിസം വകുപ്പിനുണ്ട്. ഇത്രയും ഫോളോവേഴ്‌സുള്ള രാജ്യങ്ങള്‍ പോലും ചുരുക്കമാണ്.

ഭക്ഷ്യ വിഭവങ്ങളും സംസ്‌കാരവും ചരിത്ര സ്മാരകങ്ങളും പരിചയപ്പെടുത്താനും വെബ്‌സൈറ്റ് ശ്രമിക്കുന്നുണ്ട്. കേരളത്തിലെത്തുന്നവര്‍ ഈ ഭക്ഷ്യ വിഭഗങ്ങള്‍ വാങ്ങി കഴിക്കാറുമുണ്ട്. അങ്ങനെ കേരളത്തിന്റെ ഭക്ഷ്യ വിഭവം അവതരിപ്പിക്കുക മാത്രമാണ് ചെയ്തത്.

ബീഫ് മാത്രമല്ല പോര്‍ക്ക് ,കോഴി, താറാവ് വിഭവങ്ങള്‍ ഉള്‍പ്പെടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ട്. അതിനു വര്‍ഗീയ മാനം നല്‍കുന്നത് അപലപനീയമാണ്. ഒരു വിശ്വാസിയുടേയും വിശ്വാസം ഇല്ലാതാക്കാനോ വര്‍ഗീയ വത്കരിക്കാനോ ടൂറിസമോ സര്‍ക്കാരോ തയ്യാറല്ല.പോത്ത് എന്നത് പശുവെന്ന നിലയില്‍ പ്രചരിക്കുന്നു. വര്‍ഗീയ ദുഷ്ട ശക്തികളുടെ പ്രചരണം തിരിച്ചറിയണമെന്ന് കടകംപള്ളി പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.