CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 18 Minutes 1 Seconds Ago
Breaking Now

ലേബര്‍ നേതൃസ്ഥാനത്തേക്ക് ജിഎംബി യൂണിയന്റെ പിന്തുണ 'ലിസ നന്ദിക്ക്'; ആ പോരാട്ടം ഇനി മൂന്ന് പോരാളികളിലേക്ക് ചുരുങ്ങും; പാര്‍ട്ടി ഒരുമിപ്പിക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ച് ജെസ് ഫിലിപ്‌സ് പിന്‍വാങ്ങി

ഫിലിപ്‌സിന്റെ പിന്‍മാറ്റം നേതൃപോരാട്ടത്തില്‍ മുന്നിലുള്ള സര്‍ കെയര്‍ സ്റ്റാര്‍മറിന്റെ വിജയസാധ്യത വര്‍ദ്ധിപ്പിച്ചതായി യൂഗോവ് പോള്‍

ജെറമി കോര്‍ബിന്റെ നേതൃത്വത്തില്‍ വിഘടിച്ച് നില്‍ക്കുന്ന പാര്‍ട്ടിയെ ഒരുമിപ്പിക്കാന്‍ തനിക്ക് കഴിയില്ലെന്ന് സമ്മതിച്ച് ലേബര്‍ നേതൃപോരാട്ടത്തില്‍ നിന്നും ജെസ് ഫിലിപ്‌സ് പിന്‍വാങ്ങി. സുപ്രധാനമായ ട്രേഡ് യൂണിയന്‍ പിന്തുണ എതിരാളികളിലേക്ക് പോയതോടെയാണ് ബര്‍മിംഗ്ഹാം യാര്‍ഡ്‌ലി എംപി പിന്‍മാറ്റം പ്രഖ്യാപിച്ചത്. കോര്‍ബിന്‍ വിഭാഗത്തിന്റെ കടുത്ത അപമാനം നേരിടേണ്ടി വന്ന തനിക്ക് വിഘടിച്ച് നില്‍ക്കുന്ന പാര്‍ട്ടി ഘടകങ്ങളെ ഏകോപിപ്പിക്കാന്‍ സാധിക്കില്ലെന്ന് തന്നെ പിന്തുണച്ചവരോട് 38-കാരിയായ എംപി വ്യക്തമാക്കി. 

ജിഎംബി യൂണിയന്‍ തങ്ങളുടെ പിന്തുണ വിഗാന്‍ എംപി ലിസാ നന്ദിക്ക് വാഗ്ദാനം ചെയ്തതോടെ ഇന്ത്യന്‍ വംശജ അവസാനഘട്ട പോരാട്ടത്തില്‍ എത്തുമെന്ന് ഉറപ്പായി. ഗെയിം ഓഫ് ത്രോണ്‍സ് പോസ്റ്ററില്‍ വിഗാന്‍ എംപിയുടെ ചിത്രം ഉപയോഗിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് ട്രേഡ് യൂണിയന്‍ തങ്ങളുടെ പിന്തുണ നന്ദിക്ക് നല്‍കുന്നതായി പ്രഖ്യാപിച്ചത്. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനാണ് ലേബര്‍ മൂവ്‌മെന്റില്‍ പങ്കെടുക്കുന്ന ഓരോരുത്തരും ആഗ്രഹിക്കുന്നതെന്ന് ജെസ് ഫിലിപ്‌സ് പിന്‍മാറ്റം പ്രഖ്യാപിക്കവെ കൂട്ടിച്ചേര്‍ത്തു. 

പാര്‍ട്ടിയെ എല്ലാ വിഷയങ്ങളിലും ഒരുമിപ്പിക്കുന്ന ഒരു നേതാവിനെയാണ് ലേബര്‍ പാര്‍ട്ടി തെരഞ്ഞെടുക്കേണ്ടത്, ഇത് ഒരിക്കലും താനല്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ നിലവില്‍ ബാക്കിയുള്ള മറ്റ് നാല് സ്ഥാനാര്‍ത്ഥികളില്‍ ആരെയും പിന്തുണയ്ക്കാന്‍ ഫിലിപ്‌സ് തയ്യാറായില്ല. അതേസമയം കോര്‍ബിന്‍ പക്ഷക്കാരിയായ റെബേക്കാ ലോംഗ് ബെയ്‌ലിയെ പിന്‍ഗാമിയായി തെരഞ്ഞെടുക്കുന്നത് ഒഴിവാക്കാന്‍ പറ്റിയ സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കാനും ഫിലിപ്‌സ് ആവശ്യപ്പെട്ടു. 

ഫിലിപ്‌സിന്റെ പിന്‍മാറ്റം നേതൃപോരാട്ടത്തില്‍ മുന്നിലുള്ള സര്‍ കെയര്‍ സ്റ്റാര്‍മറിന്റെ വിജയസാധ്യത വര്‍ദ്ധിപ്പിച്ചതായി യൂഗോവ് പോള്‍ വ്യക്തമാക്കി. യൂണിയന്‍ ഉള്‍പ്പെടെ മൂന്ന് അഫിലിയേറ്റുകളുടെ പിന്തുണയാണ് ഫൈനല്‍ ബാലറ്റില്‍ എത്താന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ആവശ്യമുള്ളത്. സര്‍ കെയറിന് യൂണിഷനും, ഉസ്‌ഡോവും പിന്തുണ നല്‍കുമ്പോള്‍ റെബേക്കയ്ക്ക് യുണൈറ്റ് പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷ. ജിഎംബി ലിസ നന്ദിക്ക് പിന്നില്‍ അണിനിരന്നതോടെ പോരാട്ടം ഇവരിലേക്ക് ഒതുങ്ങും. 




കൂടുതല്‍വാര്‍ത്തകള്‍.