CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 34 Minutes 53 Seconds Ago
Breaking Now

ബ്രിട്ടന്‍ മാംസം കഴിക്കുന്നത് 20% കുറയ്ക്കണം, ഡയറി ഉപയോഗം വെട്ടിച്ചുരുക്കണം, ഭക്ഷണം പാഴാക്കുന്നതും അവസാനിപ്പിക്കണം; കാലാവസ്ഥാ വ്യതിയാനത്തില്‍ ബ്രിട്ടന്‍ ചെയ്യേണ്ട കാര്യങ്ങള്‍ അക്കമിട്ട് നിരത്തി റിപ്പോര്‍ട്ട്

നിലവില്‍ 19 ശതമാനം ഭൂമി വുഡ്‌ലാന്‍ഡായി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമം

2050 ആകുന്നതോടെ നെറ്റ് സീറോ എമിഷന്‍ രേഖപ്പെടുത്താന്‍ ബ്രിട്ടന് പിടിപ്പത് പണിയുള്ളതായി കാലാവസ്ഥാ വ്യതിയാന കമ്മിറ്റി റിപ്പോര്‍ട്ട്. മാംസം ഭക്ഷിക്കുന്നത് 20 ശതമാനമെങ്കിലും കുറയ്ക്കണം, ഡയറി ഉപഭോഗം വെട്ടിച്ചുരുക്കി, ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുകയും വേണമെന്നാണ് സിസിസി ആവശ്യപ്പെടുന്നത്. യുകെ ലക്ഷ്യമിടുന്ന നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ ഭൂവിനിയോഗത്തിലും വ്യക്തമായ മാറ്റങ്ങള്‍ ആവശ്യമാണെന്ന് സിസിസി വ്യക്തമാക്കി. 

മലിനീകരണം കൂടുതലുള്ള വ്യവസായങ്ങളില്‍ നിന്ന് പുതിയ നികുതി ഈടാക്കണമെന്ന് സിസിസി ആവശ്യപ്പെട്ടു. ഈ ഫണ്ട് വിനിയോഗിച്ച് പുതിയ വുഡ്‌ലാന്‍ഡുകളും, മരങ്ങളും നട്ടുപിടിപ്പിക്കണം. കാലാവസ്ഥാ വ്യതിയാനത്തില്‍ പ്രകൃതിയെ അടിസ്ഥാനമാക്കി നാച്വറല്‍ ഇംഗ്ലണ്ട്, എന്‍വയോണ്‍മെന്റ് ഏജന്‍സി, ഫോറസ്ട്രി കമ്മീഷന്‍ എന്നിവര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 

വ്യക്തികളും, ഭൂവുടമകളും ഇതില്‍ സുപ്രധാന പങ്കുവഹിക്കണം. എമിഷന്‍ കുറയ്ക്കുന്ന കര്‍ഷകര്‍ക്കും, വന്യജീവികളെ സംരക്ഷിക്കുകയും ചെയ്യുന്നവര്‍ക്ക് ഉപഹാരം നല്‍കാന്‍ സര്‍ക്കാര്‍ പുതിയ സ്‌കീമുകള്‍ ആരംഭിക്കാനും സിസിസി നിര്‍ദ്ദേശിച്ചു. കാര്‍ബണ്‍ കൂടുതലുള്ള സ്റ്റീല്‍ പോലുള്ളവ മാറ്റി പകരം മരം ഉപയോഗിക്കാന്‍ പ്രോത്സാഹനം നല്‍കും. 

നിലവില്‍ 19 ശതമാനം ഭൂമി വുഡ്‌ലാന്‍ഡായി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമം. ഇത് വര്‍ദ്ധിപ്പിച്ച് 2050ഓടെ രാജ്യത്തെ 26 ശതമാനം മേഖല വുഡ്‌ലാന്‍ഡായി മാറ്റാനും നിര്‍ദ്ദേശങ്ങളുണ്ട്. മാംസവും, ഡയറി ഉപഭോഗവും കുറയ്ക്കുന്നത് വലിയ മാറ്റമുണ്ടാക്കുമെന്നും കാലാവസ്ഥാ വ്യതിയാന കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.