CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 58 Minutes 30 Seconds Ago
Breaking Now

സാമുദായിക വികാരം ഉണര്‍ത്തി ഡല്‍ഹി പിടിക്കാന്‍ ബി.ജെ.പി; സര്‍ക്കാറിനെ പാകിസ്താനാക്കി നേതാക്കള്‍

ട്വിറ്ററിലെ ആദ്യ പോസ്റ്റില്‍ തന്നെ രണ്ട് ചിത്രങ്ങളാണുള്ളത്. ആദ്യത്തേത് കത്തുന്ന ബസിന്റെ ചിത്രമാണ്, രണ്ടാമത്തേത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തലപ്പാവ് ധരിച്ച് സംസാരിക്കുന്നത് കാണുന്നു.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി നേതാക്കള്‍ സാമുദായിക വികാരം വളര്‍ത്താന്‍ ശ്രമിക്കുന്നു. സാമുദായിക വികാരങ്ങള്‍ ഉണര്‍ത്തി ഡല്‍ഹി ഭരണം പിടിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും നേതാക്കള്‍ ചെയ്തു കഴിഞ്ഞു. ബി.ജെ.പി ഡല്‍ഹി യൂണിറ്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജും നേതാക്കളുടെ പ്രസംഗങ്ങളും അതിന് ഉദാഹരണങ്ങളാണ്. ട്വിറ്ററിലെ ആദ്യ പോസ്റ്റില്‍ തന്നെ രണ്ട് ചിത്രങ്ങളാണുള്ളത്. ആദ്യത്തേത് കത്തുന്ന ബസിന്റെ ചിത്രമാണ്, രണ്ടാമത്തേത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തലപ്പാവ് ധരിച്ച് സംസാരിക്കുന്നത് കാണുന്നു. കത്തുന്ന ബസിന്റെ ചിത്രത്തിന് മുകളില്‍ 'കല' എന്നും കെജ്രിവാളിന്റെ ചിത്രത്തിന് മുകളില്‍ 'കലാകാരന്‍' എന്നുമാണ് എഴുതിയത്.

ഡല്‍ഹിയെ പാകിസ്താനുമായി താരതമ്യപെടുത്തി രണ്ട് ട്വീറ്റുകളാണ് ബി.ജെ.പി നേതാവും സ്ഥാനാര്‍ത്ഥിയുമായ കപില്‍ മിശ്ര ചെയ്തത്.

'പാക്കിസ്ഥാനിലേക്കുള്ള പ്രവേശനകവാടം ഷഹീന്‍ബാഗിലൂടെയാണ്. ന്യൂഡല്‍ഹിയില്‍ മിനിപാകിസ്താന്‍ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഷഹീന്‍ബാഗ്, ചാന്ദ്ബാഗ്, ഇന്റര്‍ലോഖ് എന്നിവിടങ്ങളില്‍ നിയമം പാലിക്കപ്പെടുന്നില്ല. ഇവിടെ പാകിസ്താന്‍ പ്രക്ഷോഭകര്‍ റോഡുകള്‍ കൈവശപ്പെടുത്തിയിരിക്കുകയാണ്' മിശ്ര ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, മറ്റൊരു ട്വീറ്റില്‍ ഫെബ്രുവരി 8ന് ന്യൂഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഇന്ത്യ- പാക്കിസ്ഥാന്‍ യുദ്ധമാണെന്നും കപില്‍ മിശ്ര പറഞ്ഞു. ഇതേ സമയം മിശ്രയുടെ വിവാദമായ ട്വീറ്റ് പിന്‍വലിക്കണമെന്ന് ട്വിറ്ററിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.