CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Minutes 33 Seconds Ago
Breaking Now

കൊറോണ വൈറസ് ; കേരളത്തില്‍ പത്തു പേര്‍ നിരീക്ഷണത്തില്‍

ചൈനയില്‍ നിന്ന് പനിയോോടെ കേരളത്തിലേക്ക് മടങ്ങിയ നാലു പേര്‍ ആശുപത്രിയിലും ആറു പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്

കൊറോണ കേരളത്തിലും ആശങ്ക പരത്തുന്നു. ചൈനയില്‍ നിന്ന് പനിയോോടെ കേരളത്തിലേക്ക് മടങ്ങിയ നാലു പേര്‍ ആശുപത്രിയിലും ആറു പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. പെരുമ്പാവൂര്‍ ചങ്ങനാശേരി സ്വദേശികളാണ് എറണാകുളം മെഡിക്കല്‍ കോളേജിലും സ്വകാര്യ ആശുപത്രിയിലുമായി നിരീക്ഷണത്തിലുള്ളത്. കോട്ടയം , മലപ്പുറം സ്വദേശികളായ രണ്ടുപേര്‍ കൂടി നിരീക്ഷണത്തിലുണ്ട്.

പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പരിശോധനാ ഫലം വരും വരെ ഇവര്‍ ഐസലേഷന്‍ വാര്‍ഡുകളില്‍ തുടരും.

ഇന്നലെ കൊച്ചി വിമാനത്താവളം വഴി നാട്ടിലെത്തിയവരില്‍ പനി ലക്ഷണമുള്ള ആറു പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. പനിയില്ലെങ്കിലും ചൈനയില്‍ നിന്ന് അടുത്ത ദിവസങ്ങളില്‍ മടങ്ങിയെത്തിയ എല്ലാവരും 28 ദിവസത്തോളം നിരീക്ഷണത്തിലായിരിക്കും




കൂടുതല്‍വാര്‍ത്തകള്‍.