CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 36 Seconds Ago
Breaking Now

ദാ പിടിച്ചോ, ബ്രക്‌സിറ്റ് ഡീല്‍; ഒപ്പിട്ട്, സീല്‍ ചെയ്ത്, ഡെലിവെറി; ഡൗണിംഗ് സ്ട്രീറ്റില്‍ ബ്രക്‌സിറ്റ് കരാറില്‍ ബോറിസ് ജോണ്‍സണ്‍ ഒപ്പുവെച്ചു; ഇത് ചരിത്രനിമിഷം; ഇനി ഇയു വിടവാങ്ങലിന് ഒരാഴ്ച!

യൂറോപ്യന്‍ പാര്‍ലമെന്ററി വോട്ട് ഇനി ഔദ്യോഗിക നടപടി പൂര്‍ത്തിയാക്കുക മാത്രമാണ് ബാക്കി

ഒടുവില്‍ ബ്രക്‌സിറ്റ് കരാറില്‍ ബോറിസ് ജോണ്‍സണ്‍ ഒപ്പുവെച്ചു.യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിടവാങ്ങാന്‍ ഒരാഴ്ച മാത്രം ബാക്കിവെച്ചാണ് ചരിത്രനിമിഷത്തില്‍ പ്രധാനമന്ത്രി ഒപ്പുവെച്ചത്. ഡൗണിംഗ് സ്ട്രീറ്റില്‍ ഔദ്യോഗിക വിത്‌ഡ്രോവല്‍ എഗ്രിമെന്റ് കോപ്പിയിലാണ് തന്റെ പാര്‍ക്കര്‍ പേന ഉപയോഗിച്ച് ഒപ്പുവെച്ചത്. ഇതോടെ മാസങ്ങള്‍ നീണ്ട കടുത്ത രാഷ്ട്രീയ പോരാട്ടത്തിനാണ് അന്ത്യമായത്. 

ജനുവരി 31ന് ബ്രക്‌സിറ്റ് നടപ്പാക്കുന്നതിന് മുന്‍പ് തന്നെ വര്‍ഷങ്ങള്‍ നീണ്ട വാഗ്വാദങ്ങള്‍ക്കും, ഭിന്നിപ്പിനും അവസാനം സൃഷ്ടിക്കുമെന്ന പ്രതീക്ഷയാണ് പ്രധാനമന്ത്രി പങ്കുവെച്ചത്. ഇനി യൂറോപ്യന്‍ യൂണിയന്‍ എത്രത്തോളം പാര പണിയാന്‍ ശ്രമിക്കുമെന്ന് മുന്നോട്ടുള്ള ദിവസങ്ങളില്‍ വ്യക്തമാകും. ഇതിന് മുന്‍പ് തന്നെ ജപ്പാനുമായി വ്യാപാര കരാറില്‍ ഒപ്പുവെയ്ക്കാന്‍ ബോറിസ് ഒരുങ്ങുന്നതായാണ് സൂചന. ഇതിന് ശേഷമാകും ഇയു, യുഎസ് കരാറുകളില്‍ ഒപ്പുവെയ്ക്കുക. 

'ഇത് ഉജ്ജ്വല നിമിഷമാണ്. 2016 ഹിതപരിശോധനയുടെ തീരുമാനം നടപ്പാക്കുന്ന നിമിഷം, വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനാണ് ഇതോടെ അന്ത്യം കുറിയ്ക്കുന്നത്. ഇനി ഒരു രാജ്യമായി നമുക്ക് മുന്നോട്ട് പോകാം. മികച്ച പൊതുസേവനങ്ങളും, മികച്ച അവസരങ്ങളും, യുകെയുടെ മുക്കിലും മൂലയിലുമുള്ള കഴിവുകള്‍ പുറത്തെത്തിക്കാന്‍ ശ്രമിച്ച്, ഇയുവുമായി മികച്ച സൗഹൃദം പുലര്‍ത്തി മുന്നോട്ട് പോകാം', ബോറിസ് ജോണ്‍സണ്‍ കരാറില്‍ ഒപ്പുവെയ്ക്കവെ വ്യക്തമാക്കി. 

യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍ ബ്രിട്ടനുമായി ഒപ്പുവെച്ച വിത്‌ഡ്രോവല്‍ എഗ്രിമെന്റ് അംഗീകരിച്ചു. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കിള്‍, ബ്രക്‌സിറ്റ് നെഗോഷ്യേറ്റര്‍ മൈക്കിള്‍ ബാര്‍ണിയര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഇതിന് ശേഷം യുകെയില്‍ എത്തിച്ച കരാറില്‍ പ്രധാനമന്ത്രി ഒപ്പുവെച്ച ശേഷം വീണ്ടും ബ്രസല്‍സിലേക്ക് മടങ്ങി. യൂറോപ്യന്‍ പാര്‍ലമെന്ററി വോട്ട് ഇനി ഔദ്യോഗിക നടപടി പൂര്‍ത്തിയാക്കുക മാത്രമാണ് ബാക്കി. ഇതോടെ നിശ്ചയിച്ച് ഉറപ്പിച്ച സമയത്ത് ബ്രക്‌സിറ്റ് നടപ്പാക്കുമെന്ന് ഉറപ്പായി.




കൂടുതല്‍വാര്‍ത്തകള്‍.