CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 1 Minutes 16 Seconds Ago
Breaking Now

അവര്‍ മനുഷ്യരല്ല, പിശാചുക്കള്‍ ; ഒരു സഹതാപവും തോന്നുന്നില്ല ; നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാന്‍ ചുമതലുയുള്ള ആരാച്ചാര്‍ പറയുന്നു..

അടുത്തമാസമാണ് വിധി നടപ്പാക്കുന്നത്.

ആ നാലു പേരും സഹതാപം അര്‍ഹിക്കുന്നില്ല. മരണത്തിനായി കാത്തിരിക്കുന്ന അവര്‍ മനുഷ്യരല്ല, പിശാചുക്കളാണെന്ന് നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ ചുമതലയുള്ള ആരാച്ചാര്‍ പറയുന്നു. അവര്‍ അത്രമാത്രം ക്രൂരത നിറഞ്ഞവരായിരുന്നുവെന്നും അതിനാല്‍ തന്നെ അവരുടെ ജീവന്‍ നഷ്ടമാകാന്‍ വിധിച്ചിരിക്കുന്നതെന്നും പവന്‍ കുമാര്‍ പറഞ്ഞു.

അടുത്തമാസമാണ് വിധി നടപ്പാക്കുന്നത്. ആരാച്ചാരുമാരുടെ തലമുറയില്‍പ്പെട്ടയാളാണ് പവന്‍കുമാര്‍.അദ്ദേഹത്തിന്റെ ആദ്യത്തെ തൂക്കിലേറ്റാണ്. മുത്തച്ഛനാണ് ഗുരു. മുത്തച്ഛനാണ് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലയാളിയെ തൂക്കിലേറ്റിയത്. 1982 ലെ രണ്ടു പ്രതികളേയും തൂക്കിലേറ്റിയിട്ടുണ്ട്.

മാസം അയ്യായിരം രൂപയാണ് പവന്‍കുമാറിന് സ്റ്റൈപന്‍ഡ്. വധശിക്ഷ നടപ്പിലാക്കി കഴിയുമ്പോള്‍ അതിന്റെ തുക ലഭിക്കും. പ്രതികള്‍ക്ക് ജീവപരന്ത്യം നല്‍കിയാല്‍ അവര്‍ പുറത്തിറങ്ങി കൂടുതല്‍ ക്രൂരത കാട്ടുമെന്ന് പവന്‍കുമാര്‍ പറയുന്നു. വധശിക്ഷ എല്ലാവര്‍ക്കും ഒരു പാഠമാണെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.




കൂടുതല്‍വാര്‍ത്തകള്‍.