CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 27 Minutes 33 Seconds Ago
Breaking Now

ഡല്‍ഹിയിലെ 70 നിയമസഭാ മണ്ഡലത്തിലേക്കു മത്സരിക്കുന്ന സ്ഥാനാര്‍ത്ഥകളില്‍ 164 പേരും കോടീശ്വരന്മാര്‍

കോടിപതികളില്‍ ഒന്നു മുതല്‍ മൂന്ന് വരെയുള്ളവര്‍ ഭരണകക്ഷിയായ എ.എ.പിയുടെ സ്ഥാനാര്‍ത്ഥികളാണ്.

ഡല്‍ഹിയിലെ 70 നിയമസഭാ മണ്ഡലത്തിലേയ്ക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ 164 പേരും കോടീശ്വരന്മാര്‍. കോടിപതികളില്‍ ഒന്നു മുതല്‍ മൂന്ന് വരെയുള്ളവര്‍ ഭരണകക്ഷിയായ എ.എ.പിയുടെ സ്ഥാനാര്‍ത്ഥികളാണ്.

മണ്ഡ്ക മണ്ഡലത്തില്‍ മത്സരിക്കുന്ന ധര്‍മപാല്‍ ലക്രയ്ക്ക് 292.1 കോടി രൂപയും ആര്‍.കെ പുരത്ത് മത്സരിക്കുന്ന എ.എ.പി സ്ഥാനാര്‍ത്ഥി പ്രമീള ടോക്കസിന് 80.8 കോടിയും ബദര്‍പൂരില്‍ മത്സിക്കുന്ന രാം സിംഗ് നേതാജിക്ക് 80 കോടിരൂപയുമാണ് ആസ്തി.

ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയുമെല്ലാം സ്ഥാനാര്‍ത്ഥികള്‍ 50 കോടിക്കുമേല്‍ സ്വത്തുള്ളവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സ്വത്തുള്ള ആദ്യത്തെ പത്ത് സ്ഥാനാര്‍ത്ഥികളില്‍ ആറുപേര്‍ ആംആദ്മി പാര്‍ട്ടിയാണ്. മൂന്നുപേര്‍ ബിജെപി അംഗങ്ങളാണ്. കോണ്‍ഗ്രസില്‍ നിന്നും ഒരാളാണ് ഉള്ളത്.

പ്രായ കുറവു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റോക്കി തുഷീദാണ്. ഈ 25 കാരന്റെ സ്വത്ത് 55,574 രൂപയാണ്. ഏറ്റവും പ്രായം കൂടിയ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസില്‍ നിന്നുള്ള ഷഹാദറയില്‍ മത്സരിക്കുന്ന നരേന്ദ്ര നാഥ്. ഇദ്ദേഹത്തിന് 75 വയസാണ്. ഏറ്റവും സ്വത്ത് കുറഞ്ഞ 10 സ്ഥാനാര്‍ത്ഥികളില്‍ ഏഴ് പേര്‍ ആംആദ്മിക്കാരാണ്. രണ്ട് കോണ്‍ഗ്രസുകാരും, ഒരു ബിജെപിക്കാരനും ഈ ലിസ്റ്റിലുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.