CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 34 Minutes 9 Seconds Ago
Breaking Now

ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു ; സംഭവം ഹൈദരാബാദില്‍ വച്ച്

പരിപാടി നടത്താന്‍ ജില്ല ഭരണകൂടത്തിന്റെ അനുമതിയില്ലെന്നും പരിപാടിയുമായി മുന്നോട്ട് പോകാതിരിക്കുവാന്‍ വേണ്ടിയാണ് കസ്റ്റഡിയില്‍ എടുത്തതെന്നും പോലീസ് വ്യക്തമാക്കി.

ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ഹൈദരബാദില്‍ വച്ചായിരുന്നു അറസ്റ്റ്. പൗരത്വ ഭേദഗതി നിയമത്തിനും പൗര റജിസ്റ്ററിനുമെതിരെ ഹൈദരാബദില്‍ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു ചന്ദ്രശേഖര്‍ ആസാദ്.

പരിപാടി നടത്താന്‍ ജില്ല ഭരണകൂടത്തിന്റെ അനുമതിയില്ലെന്നും പരിപാടിയുമായി മുന്നോട്ട് പോകാതിരിക്കുവാന്‍ വേണ്ടിയാണ് കസ്റ്റഡിയില്‍ എടുത്തതെന്നും പോലീസ് വ്യക്തമാക്കി. പ്രതിഷേധ പരിപാടിക്കു മുന്‍പാണ് ആസാദിനെ ലങ്കര്‍ഹൗസ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ചന്ദ്രശേഖര്‍ ആസാദിന്റെ അറസ്റ്റിന്റെ വിവരം അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടും ട്വിറ്റ് ചെയ്തിട്ടുണ്ട്. ലങ്കര്‍ഹൗസ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സിഎഎ, എന്‍ആര്‍സി എന്നിവയ്‌ക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായുരുന്നു. സ്വകാര്യ ഹോട്ടലില്‍നിന്നാണ് ആസാദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജുമാ മസ്ജിദില്‍ ഡിസംബര്‍ 20ന് വന്‍ പ്രക്ഷോഭം സംഘടിപ്പിച്ചതിന് ചന്ദ്രശേഖര്‍ ആസാദിനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. പിന്നീട് 27 ദിവസം കഴിഞ്ഞാണ് ജാമ്യം ലഭിച്ചത്.

 

 




കൂടുതല്‍വാര്‍ത്തകള്‍.