CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 13 Minutes 18 Seconds Ago
Breaking Now

താപനില -10 സെല്‍ഷ്യസിലേക്ക്; യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്; കാനഡയില്‍ നിന്നും നോര്‍ത്ത് ബ്രിട്ടനിലേക്ക് ഐസ്; റോഡില്‍ ജാഗ്രതാ നിര്‍ദ്ദേശം

ഗ്രിറ്ററുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഏറെ ശ്രദ്ധ വേണമെന്ന് ആര്‍എസി

നോര്‍ത്ത് ബ്രിട്ടനില്‍ നാല് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്. കാനഡയില്‍ നിന്നും 1200 മൈല്‍ സഞ്ചരിച്ചെത്തുന്ന ഐസ് മൂലം താപനില -10 സെല്‍ഷ്യസിലേക്ക് താഴ്ത്തും. നോര്‍ത്തേണ്‍ സ്‌കോട്ട്‌ലണ്ടില്‍ ഒരു ഇഞ്ച് വരെ മഞ്ഞുവീഴ്ചയ്ക്കാണ് കാലാവസ്ഥാ പ്രവചനക്കാര്‍ സാധ്യത കല്‍പ്പിക്കുന്നത്. നോര്‍ത്ത്-വെസ്റ്റ് ഇംഗ്ലണ്ട്, എക്‌സ്മൂര്‍, ഡാര്‍ട്ട്മൂര്‍, വെല്‍ഷ് കുന്നുകളിലാണ് ഇതിന് പ്രധാന സാധ്യത കല്‍പ്പിക്കുന്നത്. 

തിങ്കളാഴ്ച റോഡുകളില്‍ തലവേദന ഒഴിവാക്കാന്‍ 750 ഗ്രിറ്റേഴ്‌സിനെ രംഗത്തിറക്കി. റോഡുകളില്‍ ഐസ് ഒഴിവാക്കാന്‍ പരമാവധി പരിശ്രമിക്കുമെങ്കിലും യാത്ര ഏറെ ശ്രദ്ധയോടെ വേണമെന്നാണ് നിര്‍ദ്ദേശം. ഞായറാഴ്ച ബ്രിട്ടനില്‍ പെയ്ത മഴയും, മേഘങ്ങളും നിറഞ്ഞതോടെ തണുപ്പേറിയിരുന്നു. രാവിലെ പത്ത് മണി വരെയാണ് നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ കാലാവസ്ഥാ മുന്നറിയിപ്പ് നിലനില്‍ക്കുന്നത്. മധ്യ സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലും മുന്നറിയിപ്പ് നിലനില്‍ക്കുന്നു. 

നോര്‍ത്തേണ്‍ സ്‌കോട്ട്‌ലണ്ടില്‍ 24 മണിക്കൂര്‍ നേരത്തേക്കാണ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്. തിങ്കളാഴ്ച സ്‌കോട്ട്‌ലണ്ടില്‍ -7 സെല്‍ഷ്യസിലേക്ക് താപനില കുറയുമെന്നാണ് കരുതുന്നത്. രാത്രിയോടെ ഇത് -10.3 സെല്‍ഷ്യസായും കുറയും. സൗത്ത് വെസ്റ്റില്‍ ചൊവ്വാഴ്ച 50 മുതല്‍ 60 എംപിഎച്ച് വരെ കാറ്റ് വീശിയടിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ മഴയും കാര്യങ്ങള്‍ കടുപ്പത്തിലാക്കും. ഇടയ്ക്കിടെ പെയ്യുന്ന മഴയും, ശൈത്യകാലവും ചേര്‍ന്ന് ഐസ് രൂപപ്പെടാനുള്ള അവസ്ഥ സംജാതമാക്കും. 

ഗ്രിറ്ററുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഏറെ ശ്രദ്ധ വേണമെന്ന് ആര്‍എസി മോട്ടോറിസ്റ്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഐസില്‍ നിര്‍ത്താന്‍ ബുദ്ധിമുട്ടുമെന്നതിനാല്‍ വേഗത കുറച്ച് വേണം സഞ്ചരിക്കാന്‍. വീലുകള്‍ സ്പിന്‍ ചെയ്യുന്നത് ഒഴിവാക്കാന്‍ ഉയര്‍ന്ന ഗിയര്‍ ഉപയോഗിക്കണം, തിരിവുകള്‍ ശ്രദ്ധയോടെ കാണണമെന്നും ആര്‍എസി നിര്‍ദ്ദേശിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.