കേംബ്രിഡ്ജ്, നോര്‍വിച്ച് ഇസ്പിച്ച്, കിങ്സ്ലിന്‍, പീറ്റര്‍ബറോ, ബറി സെന്റ്. എഡ്മണ്ട് എന്നിവിടങ്ങളില്‍നിന്നുള്ള ഒട്ടുമുക്കാലും കുടുംബങ്ങള്‍ ഈ സംഗമത്തില്‍ പങ്കെടുത്തു. ആദ്യാമായിട്ടാണ് ഇത്തരമൊരു ഈസ്റ്റ് ആംഗ്ലിയ കേംബ്രിഡ്ജ് ക്നാനായ സംഗമം നടക്കുന്നത്.
രാവിലെ 10.30 ന് മീറ്റിങ്ങോടെയാണ് പരിപാടികള്‍ക്ക് ആരംഭിച്ചത്. ഈസ്റ്റ് ആംഗ്ലിയ പ്രസിഡന്റ് തോമസ് ജോണിന്റെ അഭാവത്തില്‍ വൈസ് പ്രസിഡന്റ് തങ്കച്ചന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി റോയ് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ട്രഷറര്‍ ഡോണി കണക്കു വായിക്കുകയും ചെയ്തു. കേംബ്രിഡ്ജ് യൂണിറ്റ് പ്രസിഡന്റ് തോമസ് കുഴിയംപറമ്പില്‍ ആശംസകള്‍ അര്‍പ്പിക്കുകയും ഫിലിപ്പ് നന്ദിപറയുകയും ചെയ്തു.
ഉച്ചകഴിഞ്ഞ് വിവിധ യൂണിറ്റുകളില്‍ നിന്നും എത്തിയ കലാകാരന്മാര് വിവിധയിനം കലാപരിപാടികള്‍ അവതരിപ്പിച്ചു സദസിനെ ഇളക്കി മറിച്ചു. ഈസ്റ്റ് ആംഗ്ലിയയുടെ വിവിധ സ്ഥലങ്ങളില്‍നിന്നുമുള്ള ക്നാനായക്കാര്‍ ഒത്തുചേര്‍ന്നപ്പോള്‍ പരസ്പരം പരിചയപ്പെടുത്തലിന്റെയും സൗഹൃദത്തിന്റെയും ബന്ധങ്ങളുടെയും കഥകള്‍ പറഞ്ഞു വൈകുന്നേരം ആറുമണി ആയത് അറിഞ്ഞതേയില്ല. വീണ്ടും യുകെകെസിഎ കണ്‍വെന്‍ഷനു കാണാമെന്ന് പറഞ്ഞ് എല്ലാവരും പിരിഞ്ഞു.