CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 33 Minutes 57 Seconds Ago
Breaking Now

ബ്രിസ്‌ക്ക ഓള്‍ യൂകെ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റില്‍ ബ്രിസ്‌റേറാളിലെ പ്രശാന്ത് ,ജിനോ സഖ്യം വിജയികളായി

ബ്രിസ്‌റേറാളിലെ മലയാളി അസോസിയേഷന്‍ ബ്രിസ്‌ക്കയുടെ നേതൃത്വത്തില്‍ നടത്തിയ ഓള്‍ യൂകെ  ഡാബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് വന്‍ വിജയമായി. ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇരുപത്തിയൊന്നോളം ടീമുകള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്റ് ശ്രദ്ധിക്കപ്പെട്ടത് യുകെയിലെ മലയാളി സമൂഹത്തിലെ മികച്ച ബാഡ്മിന്റണ്‍ കളിക്കാരുടെയും, ഒപ്പം പുതുതലമുറയില്‍ നിന്നുള്ള കളിക്കാരുടെയും സാന്നിധ്യം കൊണ്ടായിരുന്നു.

           വെറുമൊരു കായികമത്സരം എന്നതിലുപരി ടീം അംഗങ്ങള്‍ തമ്മിലും, എതിര്‍ടീമുകള്‍ തമ്മിലും ഒപ്പം സംഘാടകരും തമ്മിലുള്ള പരസ്പ്പര സഹകരണത്തിന്റെയും ഉദാത്ത മാതൃകയായിരുന്നു ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ്. തീപാറുന്ന പോരട്ടങ്ങള്‍ക്കൊപ്പം കായികവും,മാനസീകവും,ആരോഗ്യപരവുമായ വികാസവുമാണ് ബ്രിസ്‌ക്ക ഈ ടൂര്‍ണ്ണമെന്റിലൂടെ ലക്ഷ്യം വെച്ചത്. വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ ബ്രിസ്റ്റോളില്‍ നിന്നു താന്നെയുള്ള പ്രശാന്ത്, ജിനോ സഖ്യമാണ് വിജയികളായത്. ഒന്നാം സമ്മാനമായ 200 പൗണ്ടും ട്രോഫിയുമാണ് ഇവര്‍നേടിയത്. സ്റ്റാഫോര്‍ടില്‍ നിന്നുള്ള ബിന്നറ്റ്, വിനോയി സഖ്യമാണ് രണ്ടാം സമ്മാനം നേടിയത്. 100 പൗണ്ടും ട്രേഫിയുമാണ് ഇവര്‍ക്ക് സമ്മാനമായി ലഭിച്ചത്. ബര്‍മിംഗ്ഹാമില്‍ നിന്നുള്ള ജിതിന്‍, മനു സഖ്യമാണ് മൂന്നാം സമ്മാനമായ 50 പൗണ്ടും ട്രോഫിയും നേടിയത്. ന്യൂപോര്‍ട്ടില്‍ നിന്നുള്ള ഷാജി, നിതിന്‍ സഖ്യമാണ് നാലാം സമ്മാനമായ 40 പൗണ്ടും ട്രോഫിയും നേടിയത്

            ഹെന്‍ബറി ലിഷ്യര്‍ സെന്ററില്‍ വെച്ച് നടത്തിയ മത്സരത്തില്‍ ബ്രിസ്‌ക്കാ സെക്രട്ടറി ഷാജി വര്‍ക്കി സ്വാഗതവും, പ്രസിഡന്റ ടോം ജേക്കബ്, സ്‌പോര്‍ട്‌സ് കോടിനേറ്റര്‍ ജോബിറ്റ് തോമസ് എന്നിവര്‍ ആശംസയും അറിയിച്ചു.തുടര്‍ന്ന് കമ്മറ്റി അംഗങ്ങളായ ജീവന്‍ തോമസ്, ജെയ് ചെറിയാന്‍, റോണി മാണി, റെജി മണിയാലില്‍,ബിജു എബ്രഹാം, സന്തോഷ് ജേക്കബ് തുടങ്ങിയവര്‍ ചേര്‍ന്ന് വിജയികര്‍ക്ക് ട്രോഫിയും ക്യഷ് അവാര്‍ഡുകളും വിതരണം ചെയ്തു.ടൂര്‍ണ്ണമെന്റിലെ ഒന്നും രണ്ടും സമ്മാനാര്‍ഹര്‍ക്കുള്ള എവര്‍ റോളിംഗ് ട്രോഫി സ്‌പോണ്‍സേഴ്‌സു മാരായ ഗ്ലോബല്‍ ഫുഡ് മാര്‍ട്ട്, വൈസ് ഫൈനാന്‍ഷ്യല്‍ സരവ്വീസ് എന്നിവര്‍ക്കുവേണ്ടി റെജി കുടിലില്‍ ,ബെന്നി കുടിലില്‍ എന്നിവര്‍ ചേര്‍ന്നു നല്‍കി. വിജയികളാവുകയും ,പങ്കെടുക്കുകയും ചെയ്ത എല്ലാവരെയും കമ്മറ്റി അഭിനന്ദിക്കുകയും ഒപ്പം ഒഫിഷ്യല്‍ ഡ്യൂട്ടി നിര്‍മ്മഹിച്ചര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു. വരും വര്‍ഷങ്ങളിലേക്ക് എല്ലാ പങ്കാളിത്വവും അഭ്യര്‍ത്ഥിച്ചുകൊണ്ട് ടൂര്‍ണ്ണമെന്റ് സമാപിച്ചു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.