CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 59 Minutes 10 Seconds Ago
Breaking Now

ശബരിമല സുരക്ഷയുടെ പേരില്‍ കെല്‍ട്രോണിനെ മറയാക്കി ഉപകരണങ്ങള്‍ വാങ്ങിയതില്‍ കോടികളുടെ തട്ടിപ്പ് ; കേരള പോലീസും കെല്‍ട്രോണും തമ്മിലുള്ള ധാരണയില്‍ ഖജനാവിന് നഷ്ടമാകുന്നത് കോടികള്‍

പൊലീസിലെ ഭൂരിപക്ഷം വാങ്ങലുകള്‍ക്കുമിടയില്‍ കെല്‍ട്രോണുണ്ട്.

കേരള പൊലീസ് തലപ്പത്ത് വന്‍തോതില്‍ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്നാണ് ഇന്നലെ സഭയില്‍ സമര്‍പ്പിച്ച സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയത്. ശബരിമലയിലെ സുരക്ഷയുടെ പേരില്‍ കെല്‍ട്രോണിനെ മറയാക്കി ഉപകരണങ്ങള്‍ വാങ്ങിയതില്‍ കോടികളുടെ തട്ടിപ്പുണ്ടായെന്നാണ് സിഎജി കണ്ടെത്തല്‍. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് താല്പര്യമുള്ള കമ്പനികള്‍ക്ക് കെല്‍ട്രോണ്‍ പുറം കരാര്‍ നല്‍കുന്നുവെന്ന സൂചനയാണ് സിഎജി നല്‍കുന്നത്.

പൊലീസിലെ ഭൂരിപക്ഷം വാങ്ങലുകള്‍ക്കുമിടയില്‍ കെല്‍ട്രോണുണ്ട്. പൊതുമേഖലാ സ്ഥാപനമെന്ന ലേബലില്‍ കെല്‍ട്രോണിനെ നിര്‍ത്തിയാണ് വെട്ടിപ്പെന്നാണ് സിഎജി കണ്ടെത്തല്‍. ശബരിമലയില്‍ 2017ല്‍ സുരക്ഷ ഉപകരണങ്ങള്‍ വാങ്ങിയത് ഒരു ഉദാഹരണം മാത്രം. 30 സുരക്ഷ ഉപകരണങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ നല്‍കിയത് 11.36 കോടിയുടെ ഭരണാനുമതിയാണ്. കെല്‍ട്രോണ്‍ നല്‍കിയ വിശദമായ പ്രോജക്ടട് റിപ്പോര്‍ട്ട് പരിശോധിച്ച സാങ്കേതിക സമിതി കമ്പോള വിലയെക്കാള്‍ മൂന്നിരട്ടി വിലയാണ് കെല്‍ട്രോണ്‍ നല്‍കിയിരിക്കുന്നതെന്ന് കണ്ടെത്തി.

ഗുണനിലവാരമുള്ള സാധനങ്ങളാണ് നല്‍കുന്നതെന്ന കെല്‍ട്രോണിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ കെല്‍ട്രോണിന് തന്നെ ഉപകരണങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കി. കെല്‍ട്രോണ്‍ ഉപകരാര്‍ നല്‍കി. ഉത്സവ സീസണ്‍ കഴിയാറായപ്പോഴാണ് പല സുരക്ഷ ഉപകരണങ്ങളും കെല്‍ട്രോണ്‍ നല്‍കിയത്. ഇതുവഴി 1.50 കോടിയുടെ നഷ്ടമുണ്ടായെന്നാണ് സിഎജി കണ്ടെത്തല്‍.

എന്തിന് കെല്‍ട്രോണ്‍ വഴി ഇടപാട് നടത്തുന്നുവെന്ന ചോദ്യമാണ് ഉയര്‍ന്നിരിക്കുന്നത്. നേരിട്ടുള്ള ടെണ്ടര്‍വഴി പൊലീസ്, സാധനങ്ങള്‍ വാങ്ങിയിരുന്നുവെങ്കില്‍ കോടികള്‍ ലാഭിക്കാമായിരുന്നുവെന്നും സിഎജി പറയുന്നു. കെല്‍ട്രോണ്‍ ഉപകരാര്‍ നല്‍കുന്ന കമ്പനികളുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടാകുമെന്ന വാദമാണ് സിഎജി റിപ്പോര്‍ട്ടോടെ ബലപ്പെടുന്നത്. ഇത്തരം ബന്ധം കണ്ടെത്താന്‍ സിഎജി റിപ്പോര്‍ട്ടിന്മേല്‍ കൂടുതല്‍ അന്വേഷണം വേണം.

 




കൂടുതല്‍വാര്‍ത്തകള്‍.