CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 24 Minutes 48 Seconds Ago
Breaking Now

1716 മെഡിക്കല്‍ ജീവനക്കാര്‍ക്ക് കൊറോണാവൈറസ് ; ചൈനയുടെ നുണകൾ പൊളിയുന്നു

വൈറസിനെതിരായ പോരാട്ടത്തില്‍ ആറോളം മെഡിക്കല്‍ ജീവനക്കാരുടെ ജീവനും നഷ്ടമായെന്ന് ചൈന ആദ്യമായി വെളിപ്പെടുത്തി.

കൊറോണാവൈറസ് രോഗികളെ ചികിത്സിക്കുന്ന മെഡിക്കല്‍ ജീവനക്കാര്‍ക്ക് രോഗം പടരുന്നത് വലിയ ആശങ്ക ജനിപ്പിക്കുന്നതിനിടെ തങ്ങളുടെ 1700ലേറെ ജീവനക്കാര്‍ക്ക് വൈറസ് പിടിപെട്ടതായി ചൈനയുടെ ഔദ്യോഗിക സ്ഥിരീകരണം. രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട കൊവിഡ് 19 എന്ന വൈറസിനെതിരായ പോരാട്ടത്തില്‍ ആറോളം മെഡിക്കല്‍ ജീവനക്കാരുടെ ജീവനും നഷ്ടമായെന്ന് ചൈന ആദ്യമായി വെളിപ്പെടുത്തി. 

വൈറസ് ബാധിച്ച 1716 ജീവനക്കാരില്‍ 87 ശതമാനം പേരും പ്രഭവകേന്ദ്രമായ വുഹാനിലെ ആശുപത്രികളിലാണ് ജോലി ചെയ്തിരുന്നത്. ഇന്‍ഫെക്ഷന്‍ ബാധിക്കുന്ന ഡോക്ടര്‍മാരുടെയും, നഴ്‌സുമാരുടെയും എണ്ണമേറുകയാണെന്ന് ഒരു ഉന്നത ആരോഗ്യ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. വൈറസ് ബാധ കൂടുതല്‍ പേരിലേക്ക് എത്തുന്നതായാണ് ഇതോടെ വ്യക്തമാകുന്നത്. 

പകര്‍ച്ചവ്യാധി ഇതിനകം 1381 പേരുടെ മരണത്തിനും, ചൈനയില്‍ 64000 പേരിലേക്കും ബാധിച്ചിട്ടുണ്ട്. കൊറോണ പൊട്ടിപ്പുറപ്പെട്ട് ആഴ്ചകള്‍ക്ക് ശേഷമാണ് മെഡിക്കല്‍ റിസേര്‍ച്ച് പേപ്പറുകളും, സ്ഥിരീകരിക്കാത്ത മാധ്യമ റിപ്പോര്‍ട്ടുകളും പ്രകാരം മെഡിക്കല്‍ ജീവനക്കാരെയും രോഗം പിടികൂടുന്നതായി തിരിച്ചറിഞ്ഞത്. 

മെഡിക്കുകള്‍ക്ക് വൈറസ് പിടികൂടുന്നത് സര്‍ക്കാര്‍ തിരിച്ചറിയാന്‍ പോലും കഴിയാത്തത് എന്ത് കൊണ്ടെന്ന ചോദ്യമാണ് ഉയരുന്നത്. ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ വൈസ് മിനിസ്റ്റര്‍ സെംഗ് യിക്‌സിനാണ് വാര്‍ത്താസമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. 

'ചൊവ്വാഴ്ച വരെ കൊറോണ ബാധിച്ച് 6 മെഡിക്കല്‍ ജീവനക്കാര്‍ മരിച്ചു. 1716 ജീവനക്കാര്‍ക്ക് ഇന്‍ഫെക്ഷന്‍ പിടിപെട്ടു. ആശുപത്രികളില്‍ എത്ര ജീവനക്കാര്‍ക്ക് രോഗം പിടിപെട്ടെന്ന് കണ്ടെത്താന്‍ കൂടുതല്‍ പരിശോധനകള്‍ വേണം, സെംഗ് പറഞ്ഞു. 

ഡിസംബറില്‍ രോഗം സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയതിന് ചൈനീസ് അധികൃതര്‍ അറസ്റ്റ് ചെയ്ത ഡോ. ലി വെന്‍ലിയാംഗും മരിച്ച ആറ് മെഡിക്കല്‍ ജീവനക്കാരുടെ പട്ടികയിലുണ്ട്. ലീ മരിച്ചതോടെ സര്‍ക്കാരിനെതിരെ വലിയ തോതില്‍ രോഷം അണപൊട്ടിയിരുന്നു. 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.