CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 30 Seconds Ago
Breaking Now

'ഈ വൈറസിനെ ഞാന്‍ ഭയക്കുന്നു'; യുകെയില്‍ 4 ലക്ഷം പേരുടെ ജീവനെടുക്കാന്‍ കൊറോണയ്ക്ക് കെല്‍പ്പുണ്ട്; വൈറസിനെതിരെ പോരാടുന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തല്‍ ചങ്കിടിപ്പാകുന്നു!

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വൈറസ് ബ്രിട്ടന്റെ ഓരോ ഭാഗത്തും എത്തിച്ചേരുമെന്നാണ് കരുതുന്നത്.

കൊറോണാവൈറസ് ബാധിച്ച് യുകെയില്‍ 400,000 പേര്‍ മരിക്കുമെന്ന് പ്രവചിച്ചാലും അധികമാകില്ലെന്ന് വൈറസിനെതിരെ പോരാട്ടം നയിക്കുന്ന മുന്‍നിര ബ്രിട്ടീഷ് ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തല്‍. ലണ്ടന്‍ ഇംപീരിയല്‍ കോളേജ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ പ്രൊഫസര്‍ നീല്‍ ഫെര്‍ഗൂസനാണ് ഈ പ്രവചനം നടത്തിയത്. 

താന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന ഒരു വൈറസാണ് ഇതെന്നാണ് രാജ്യത്ത് മുഴുവന്‍ ആശങ്ക വിതയ്ക്കുന്ന കൊറോണയെക്കുറിച്ച് പ്രൊഫ ഫെര്‍ഗൂസന്‍ പ്രതികരിച്ചത്. 4 ലക്ഷം പേര്‍ മരിക്കുമെന്ന് പ്രവചിക്കുകയല്ല, മറിച്ച് ആ മരണസംഖ്യ എത്തിച്ചേരാനുള്ള സാധ്യതകളാണ് അദ്ദേഹം മുന്നോട്ട് വെയ്ക്കുന്നത്. ഈ പ്രവചനം അല്‍പ്പം ഓവറാണെന്ന് പറഞ്ഞാലും കുഴപ്പമില്ലെന്നും ഫെര്‍ഗൂസന്‍ വ്യക്തമാക്കി. 

ലോകാരോഗ്യ സംഘടന കൊവിഡ് 19 എന്നുപേരിട്ട വൈറസ് ബ്രിട്ടനിലെ 60 ശതമാനം പേരെ ബാധിച്ചേക്കുമെന്നാണ് ഗവേഷണങ്ങള്‍ തെളിയിക്കുന്നത്. രോഗം പിടികൂടുന്ന ഒരു ശതമാനം ആളുകള്‍ മരിക്കാനും സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്‍. ബ്രിട്ടനില്‍ ഇത് ആയിരങ്ങളിലേക്ക് എത്തിച്ചേരുമെന്നാണ് ആശങ്ക. ജനസംഖ്യയുടെ പകുതി ആളുകളെയും വൈറസ് ബാധിക്കുമെന്ന അനുമാനത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന വെളിപ്പെടുത്തലിന് ഇടെയാണ് മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന ആശങ്ക. 

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വൈറസ് ബ്രിട്ടന്റെ ഓരോ ഭാഗത്തും എത്തിച്ചേരുമെന്നാണ് കരുതുന്നത്. ഇതോടെ ആയിരങ്ങള്‍ മരിക്കാനും, ആരെ ചികിത്സിക്കണമെന്ന കാര്യം തീരുമാനിക്കാന്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍ ശക്തമായ നിലപാട് സ്വീകരിക്കേണ്ട അവസ്ഥയും നേരിടും. ആഗോള തലത്തില്‍ മരണസംഖ്യ 1600 കടന്ന സാഹചര്യത്തില്‍ ബ്രിട്ടന്‍ നേരിടുന്ന ഭീഷണിയും ചെറുതല്ല. ഹീത്രൂ വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് പരിശോധന കര്‍ശനമാക്കിയതിന് പുറമെ നിരവധി സര്‍ജറികള്‍ അടച്ചിടേണ്ടിയും വന്നിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.