ഫ്‌ളക്‌സ് ബോര്‍ഡില്‍ ആദ്യമായി അവസരം ലഭിച്ച നിമിഷത്തെ ഓര്‍മിച്ച് നടന്‍ ജോജു ജോര്‍ജ്. വിനയ് ഗോവിന്ദ് സംവിധാനം ചിത്രം 'കിളി പോയി'യുടെ ഫ്‌ളക്‌സ് ബാനറിലാണ് ജോജുവിന്റെ മുഖം ആദ്യമായി എത്തുന്നത്. 7 വര്‍ഷം മുമ്പ് നടന്ന ഈ നിമിഷവും ഫ്‌ളക്‌സ് ബോര്‍ഡിന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് നന്ദി പറഞ്ഞിരിക്കുകയാണ് ജോജു.
1995ല്‍ പുറത്തെത്തിയ 'മഴവില്‍ കൂടാരം' എന്ന ചിത്രത്തിലൂടെയാണ് ജൂനിയര്‍ ആര്‍ടിസ്റ്റ് ആയാണ് ജോജു സിനിമയിലെത്തുന്നത്. 2018 എന്ന വര്‍ഷമായിരുന്നു ജോജുവിന്റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷം. പദ്മകുമാര്‍ സംവിധാനം ചെയ്ത 'ജോസഫ്' എന്ന ചിത്രത്തിലൂടെ നായകനും നിര്‍മ്മാതാവായും ജോജു എത്തി. ചിത്രം ഒരുപാട് നിരൂപ പ്രശംസയും ബോക്‌സ് ഓഫീസില്‍ മികച്ച വിജയവും കരസ്ഥമാക്കി.
ചോലയും പൊറിഞ്ചുമറിയവും ഉള്‍പ്പെടെ താരത്തിന്റെ ഗ്രാഫില്‍ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്.