CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Minutes 34 Seconds Ago
Breaking Now

റിമി ടോമിയുടെ മുന്‍ ഭര്‍ത്താവ് റോയിസ് വീണ്ടും വിവാഹിതനാകുന്നു

ഗായികയും നടിയും അവതാരകയുമായ റിമി ടോമിയുടെ മുന്‍ ഭര്‍ത്താവ് റോയ്‌സ് വീണ്ടും വിവാഹിതനാകുന്നു. സോണിയയാണ് റോയിസിന്റെ വധു. ഫെബ്രുവരി 22ന് തൃശ്ശൂര്‍ വച്ചാണ് വിവാഹനിശ്ചയം. ചടങ്ങിന്റെ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

2008 ഏപ്രിലിലായിരുന്നു റോയ്‌സ് കിഴക്കൂടനുമായി റിമി ടോമിയുടെ വിവാഹം. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും വിവാഹമോചനം നേടിയത്. ഇരുവരും ഇതിനു മുമ്പേ തന്നെ പിരിഞ്ഞു താമസിക്കുകയായിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇരുവരുടെയും പരസ്പര ധാരണ പ്രകാരമായിരുന്നു വിവാഹ മോചനം നടന്നത്. ഭാര്യഭര്‍ത്താക്കന്മാരായി ജീവിച്ചെങ്കിലും റിമിയ്ക്ക് കരിയര്‍ തന്നെയാണ് വലുതെന്നും റോയിസ് നേരത്തെ പ്രതികരിച്ചിരുന്നു

റിമി മൂലം തനിക്ക് ഒരുപാട് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിട്ടുണ്ടെന്നും ഒരിക്കലും പൊരുത്തപ്പെടാത്ത ദാമ്പത്യമായിരുന്നു തങ്ങളുടേതെന്നും റോയ്‌സ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സ്റ്റേജ് ഷോകളും ചാനല്‍ പരിപാടികളുമൊക്കെയായി റിമി ടോമി സജീവമാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.