CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 52 Seconds Ago
Breaking Now

നടന്‍ കമല്‍ഹാസന്റെ ഇന്ത്യന്‍ 2 ഷൂട്ടിംഗ് ലൊക്കേഷനില്‍ അപകടം ; മൂന്നു സാങ്കേതിക പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

നടന്‍ കമല്‍ഹാസന്റെ ഇന്ത്യന്‍ 2 ഷൂട്ടിംഗ് ലൊക്കേഷനില്‍ അപകടം. സാങ്കേതിക പ്രവര്‍ത്തകരായ മൂന്ന് പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. സഹസംവിധായകനായ കൃഷ്ണന്‍ (34), സെറ്റില്‍ ഭക്ഷണം വിതരണം ചെയ്യുന്ന സംഘത്തിലെ മധു (29), ചന്ദ്രന്‍ (60) എന്നിവരാണ് മരിച്ചത്.പൂനമല്ലിയിലുള്ള ഇവിപി ഫിലിം സിറ്റിയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ ബുധനാഴ്ച രാത്രി 9.30 യോടെയാണ് അപകടം ഉണ്ടായത്. സൈറ്റില്‍ ക്രെയിന്‍ മറിഞ്ഞ് വീണാണ് അപകടം ഉണ്ടായത്. അപകട സമയത്ത് നടന്‍ കമല്‍ഹാസന്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നു.

മന്‍ചാങ് (37), വാസു (35), റംസാന്‍ (43), അരുണ്‍ പ്രശാന്ത് (24), കുമാര്‍ (52), കലൈചിത്ര, ഗുണബാലന്‍, തിരുനാവക്കരശു (45), മുരുഗദോസ് (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരുക്കേറ്റവരെ സവിത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പത്തോളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ക്രെയിന്‍ ഉപയോഗിച്ച് ചിത്രീകരണം നടത്തേണ്ട സമയത്താണ് ക്രെയിന്‍ തകര്‍ന്നു വീണത്. ക്രെയിനിന്റെ അടിയില്‍പ്പെട്ട് സാങ്കേതിക പ്രവര്‍ത്തകരായ മൂന്ന് പേര്‍ മരണപ്പെടുകയായിരുന്നു. 150 അടിയിലേറെ ഉയരമുള്ള ക്രെയിന്‍ സംവിധായകന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇരുന്ന ടെന്റിനു മുകളിലേക്കു മറിയുകയായിരുന്നു. ഹെവി ഡ്യൂട്ടി ലൈറ്റുകള്‍ ഘടിപ്പിച്ച ക്രെയിനാണ് മറിഞ്ഞത്.

 നസാറത്‌പേട്ട് പോലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായി കമല്‍ഹാസന്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു. 'മൂന്ന് സഹപ്രവര്‍ത്തകരെയാണ് ഞങ്ങള്‍ക്ക് നഷ്ടമായത്. തന്റെ വേദനയേക്കാള്‍ അവരുടെ കുടുംബത്തിന്റെ വേദന താങ്ങാവുന്നതിനും ഏറെയാണ്. അവരില്‍ ഒരാളായി അവര്‍ക്കൊപ്പമുണ്ടെന്നും ആ കുടുംബങ്ങളുടെ വേദനയില്‍ പങ്കുചേരുന്നുവെന്നുമാണ്' കമല്‍ഹാസന്‍ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.