CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Minutes 40 Seconds Ago
Breaking Now

സമീക്ഷ STEPS 2020 യ്ക്ക് ഉജ്യല തുടക്കം ; പങ്കെടുത്തത് നൂറിലേറെ യുവ വിദ്യാര്‍ത്ഥികളും മാതാപിതാക്കളും

വളര്‍ന്നുവരുന്ന തലമുറയെ ലക്ഷ്യമാക്കി സമീക്ഷ UK രൂപകല്‍പന ചെയ്ത *സമീക്ഷ STEPS 2020* എന്ന പരിപാടിയുടെ ഉദ്ഘാടനവും ആദ്യ അവതരണവും ഞായറാഴ്ച മാഞ്ചസ്റ്ററില്‍ നടന്നു. 8 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള നൂറിലേറെ കുട്ടികളും യുവവിദ്യാര്ഥികളും അവരുടെ മാതാപിതാക്കളും പങ്കെടുത്ത പരിപാടി പങ്കാളിത്തം കൊണ്ട് വന്‍വിജയം ആയിരുന്നു.

ജിജു സൈമണ്‍ , സീമ സൈമണ്‍ , ആഷിക് എന്നിവര്‍ നേത്രത്വം നല്‍കിയ പരിപാടിയില്‍ UK യിലെ അറിയപ്പെടുന്ന ട്രെയ്‌നറും ഇംഗ്ലണ്ട് ഹോക്കി ടീമിന്റെ മനഃശാസ്ത്ര പരിശീലകനുമായ ശ്രീ . പോള്‍ കൊണോലി , കുട്ടികളുടെ മനഃശാസ്ത്ര വിഷയത്തില്‍ പണ്ഡിതയും എഴുത്തകാരിയുമായ ഡോ . സീന പ്രവീണ്‍ എന്നിവര്‍ ക്ലാസുകള്‍ എടുക്കുകയും സംശയങ്ങള്‍ക്കു മറുപടി പറയുകയും ചെയ്തു . പങ്കെടുത്തവരെ വിവിധ ഗ്രൂപ്പുകളാക്കി ടീം ബില്‍ഡിംഗ് , ലീഡര്ഷിപ് എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ഗെയിംസ് വളരെ ആകര്‍ഷകവും വിജ്ഞാനപ്രദവും ആയിരുന്നു.

ടീം ഡയനാമിക്ള്‍സ് , മോട്ടിവേഷന്‍ , പേഴ്‌സണാലിറ്റി ഡെവലെപ്‌മെന്റ് എന്നിവയെ ആസ്പദമാക്കി ശ്രീ. പോള്‍ കൊണോലിയും , ചൈല്‍ഡ് സൈക്കോളജി , മെന്റല്‍ ഹെല്‍ത്ത് , സ്‌ട്രെസ് തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ഡോ . സീനയും സംസാരിച്ചു .

വിവിധങ്ങളായ മേഖലകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനും അവരുടെ ആശയങ്ങളും അനുഭവങ്ങളും മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നതിനുമുള്ള Meet the Stars എന്ന പരിപാടി മറ്റൊരു മുഖ്യ ആകര്ഷണമായിരുന്നു . നടാഷ സേത് , ഐബിന്‍ ബേബി ,ആര്യ ജോഷി , ജെറോണ്‍ ജിജു സൈമണ്‍ , തെരേസ വര്ഗീസ് , മാനുവല്‍ വര്‍ഗീസ് എന്നിവര്‍ തങ്ങളുടെ വിജയ രഹസ്യങ്ങള്‍ പങ്കുവെച്ചു . അതിനു ശേഷം നടന്ന കരിയര്‍ ഗൈഡന്‍സ് സെഷന്‍ വളരെ ഉപകാരപ്രദമായിരുന്നു എന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു .

പരിപാടിയുടെ ആമുഖമായി സമീക്ഷ നാഷണല്‍ പ്രസിഡന്റ് സ്വപ്ന പ്രവീണ്‍ ജാതിമതരാഷ്ട്രീയ ഭേദമന്യേ പുരോഗമന ചിന്തകള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന സമീക്ഷയെകുറിച്ചും സമീക്ഷ നടത്താന്‍ ഉദ്യേശിക്കുന്ന പരിപാടികളെക്കുറിച്ചും വിശദീകരിക്കുകയും STEPS 2020യുടെ ഭാഗമാകാന്‍ എത്തിചേര്‍ന്ന എല്ലാവര്‍ക്കും സമീക്ഷ നാഷണല്‍ കമ്മിറ്റിയുടെ പേരില്‍ നന്ദി പറയുകയും ചെയ്തു. സമീക്ഷ ദേശിയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി , ജോ.സെക്രട്ടറി ജയന്‍ എടപ്പാള്‍ , നാഷണല്‍ കമ്മിറ്റി അംഗം പ്രവീണ്‍ രാമചന്ദ്രന്‍ , സമീക്ഷ മാഞ്ചസ്റ്റര്‍ ബ്രാഞ്ച് പ്രസിഡന്റ് കെ ഡി ഷാജിമോന്‍, ബ്രാഞ്ച് സെക്രട്ടറി ജോസഫ് ഇടിക്കുള, എ ഐ സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം വിനോദ് പണിക്കര്‍, തുടങ്ങിയവര്‍ പരിപാടിയുടെ വിജയത്തിന് മേല്‍നോട്ടം വഹിച്ചു.

സമീക്ഷ STEPS 2020 യെകുറിച്ചു വളരെ നല്ല ഫീഡ്ബാക്ക് ആണ് പരിപാടിയില്‍ പങ്കെടുത്ത കുട്ടികളും മാതാപിതാക്കളും നല്‍കിയത് , ഇത് സംഘടനയുടെ ഭാവിപരിപാടികള്‍ക്കു ഉത്തേജനം പകരുമെന്ന് സമീക്ഷ നേതാക്കള്‍ പറഞ്ഞു.

STEPS 2020 പ്രോഗ്രാം UK യു ടെ വിവിധ പ്രദേശങ്ങളില്‍ നടത്താന്‍ സമീക്ഷ തീരുമാനിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിചേര്‍ത്തു.

വാര്‍ത്ത ബിജു ഗോപിനാഥ്‌




കൂടുതല്‍വാര്‍ത്തകള്‍.