CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 18 Minutes 14 Seconds Ago
Breaking Now

മാന്ദ്യം എന്നൊരു വാക്കുണ്ടെന്ന് പോലും അംഗീകരിക്കാത്ത ഒരു സര്‍ക്കാറാണ് നമുക്കുള്ളത്, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും അംഗീകരിക്കുന്നില്ലെന്ന് മന്‍മോഹന്‍സിംഗ്

അഭിമുഖീകരിക്കുന്ന പ്രശ്‌നമെന്താണെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നില്ലെങ്കില്‍ വിശ്വസയോഗ്യമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാറിനെതിരെ വിമര്‍ശനവുമായി മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ബി.ജെ.പി നയിക്കുന്ന കേന്ദ്രസര്‍ക്കാറിന് രാജ്യം സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് കടന്നുുപോയിക്കൊണ്ടിരിക്കുന്നതെന്ന് ഇതുവരെ മനസ്സിലായിട്ടില്ലെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞു.

' മാന്ദ്യം എന്നൊരു വാക്കുണ്ടെന്ന് പോലും അംഗീകരിക്കാത്ത ഒരു സര്‍ക്കാറാണ് നമുക്കുള്ളത്,' അദ്ദേഹം പറഞ്ഞു.അഭിമുഖീകരിക്കുന്ന പ്രശ്‌നമെന്താണെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നില്ലെങ്കില്‍ വിശ്വസയോഗ്യമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

' കാര്യമായ നികുതി പരിഷ്‌കാരങ്ങള്‍ ആവശ്യമാണ്. രാജ്യത്തിന്റെ യഥാര്‍ത്ഥ ചിത്രം എടുത്തു നോക്കുകയാണെങ്കില്‍ കേന്ദ്രസംസ്ഥാന ധനക്കമ്മി ഒന്‍പത് ശതമാനത്തില്‍ നില്‍ക്കുകയാണ്. അത് നല്ലതല്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ അത് അംഗീകരിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.

രാജ്യത്തെ വളര്‍ച്ചാ നിരക്ക് കഴിഞ്ഞ ആറുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്ന നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യന്‍ സാമ്പത്തികാവസ്ഥയുടെ പരിതാപാവസ്ഥയില്‍ ഐ.എം.എഫ് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. നിക്ഷേപവും ഉപഭോഗവും വലിയ രീതിയില്‍ കുറഞ്ഞതും നികുതി വരുമാനം ഇടിഞ്ഞതുമാണ് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചതെന്നാണ് ഐ.എം.എഫിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

കൂടാതെ കഴിഞ്ഞ 40 മാസത്തെ ഏറ്റവും വലിയ വിലക്കയറ്റമാണ് രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ നവംബറില്‍ പുറത്തുവന്നിരുന്നു. പച്ചക്കറി, പാചക എണ്ണ തുടങ്ങിയവയിലും വിലക്കയറ്റം പ്രകടമാണ്. നാണയപ്പെരുപ്പം ഉയരുകയും അതേസമയം, സാമ്പത്തിക വളര്‍ച്ചകുറയുകയും ചെയ്യുന്ന അവസ്ഥ കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.