CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 48 Minutes 42 Seconds Ago
Breaking Now

നേതാവിന്റെ അറസ്റ്റിലേക്ക് നീങ്ങവേ ഒതുക്കി ; മരട് ഫ്‌ലാറ്റ് അഴിമതി കേസിന്റെ അന്വേഷണ ചുമതലയുണ്ടായ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

സ്ഥലംമാറ്റത്തിന് പിന്നില്‍ പാര്‍ട്ടി സമ്മര്‍ദമുണ്ടെന്നും ആക്ഷേപമുണ്ട്.

മരട് ഫ്‌ലാറ്റ് അഴിമതി കേസിന്റെ അന്വേഷണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. എറണാകുളം ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ജോസി ചെറിയാനെയാണ്  കൊല്ലം അഡിഷണല്‍ എസ് പി യായി സ്ഥലം മാറ്റിയത്. ഫ്‌ലാറ്റ് അഴിമതി കേസ് അന്വേഷണം അന്തിമ ഘട്ടത്തില്‍ എത്തിയപ്പോഴാണ് സ്ഥാനക്കയറ്റം നല്‍കി പുതിയ ചുമതല നല്‍കിയത്.

സിപിഐഎം നേതാവ് കെ സി ദേവസിയുടെ അറസ്റ്റിലേക്ക് ക്രൈം ബ്രാഞ്ച് നീങ്ങുന്നു എന്ന സൂചന ലഭിച്ച സാഹചര്യത്തിലാണ് സ്ഥലംമാറ്റമെന്നാണ് ആരോപണം. ദേവസിയെ രക്ഷിക്കാനുള്ള സിപിഐഎം നേതാക്കളുടെ ഇടപെടല്‍ നേരത്തെ തന്നെ ചര്‍ച്ചാവിഷയമായിരുന്നു.

സ്ഥലംമാറ്റത്തിന് പിന്നില്‍ പാര്‍ട്ടി സമ്മര്‍ദമുണ്ടെന്നും ആക്ഷേപമുണ്ട്. അന്വേഷണത്തിന്റെ അന്തിമഘട്ടത്തിലുള്ള സ്ഥലംമാറ്റം കേസിനെ സാരമായി ബാധിക്കും. പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുമില്ല. ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസും ജോസി ചെറിയാന്‍ തന്നെയാണ് അന്വേഷിക്കുന്നത്. ഈ കേസന്വേഷണവും ഇതോടെ വഴിമുട്ടും.

മരട് ഫ്‌ലാറ്റ് അഴിമതി കേസില്‍ ഇതുവരെ ഫ്‌ലാറ്റ് നിര്‍മ്മാതാക്കളായ രണ്ട് പേരും, മുന്‍ മരട് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, ക്ലര്‍ക്ക് ജയറാം, ജൂനിയര്‍ സൂപ്രണ്ട് പിഇ ജോസഫ്  എന്നിവരടക്കം  അറസ്റ്റിലായിട്ടുണ്ട്. ഇവരുടെ രഹസ്യമൊഴിയിലും സിപിഎം നേതാവ് കെഎ ദേവസിയ്‌ക്കെതിരെ തെളിവുകളുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.