CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 41 Minutes 2 Seconds Ago
Breaking Now

ഡോ. മാത്യൂസ്‌ മാർ തിമോത്തിയൂസ് അൻപതിന്റെ നിറവിൽ

മലങ്കര ഓർത്തഡോക്സ് സഭയുടെ യു.കെ, യുറോപ് ഭദ്രാസന മേത്രാപ്പോലീത്തക്ക് 50 ന്റെ തിളക്കം .തിരുമേനിയുടെ അൻപതാം ജന്മദിനം ബ്രിസ്റ്റോൾ സെന്റ്‌ മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക സമുചിതമായി ആഘോഷിച്ചു .

കാർഡിഫിൽ വച്ച് നടന്ന ചടങ്ങിൽ അഭിവന്ദ്യ പിതാവ് വിശുദ്ധ കുർബാന അര്പ്പിച്ചു.തുടർന്ന് നടന്ന ചടങ്ങിൽ  ഇടവകാംഗങ്ങൾ തിരുമേനിക്ക് ആശംസകൾ അര്പ്പിച്ചു . ഇടവക വികാരി ഫാ.വർഗീസ് മാത്യു തിരുമേനിക്ക് ജന്മദിനാശംസകൾ നേർന്നു. തുടർന്ന് മലങ്കര സഭ അസോസിയേഷൻ അംഗം Mr.വി.ഓ ജോസ് ,കമ്മിറ്റി അംഗം ജേക്കബ്‌ ജോർജ് , ഷാലി സജി , ആനീ  ജേക്കബ്‌ , ബിനു ആൻഡ്രൂസ്, ബീന ജേക്കബ്‌ , ഡെന്നീസ് ഡാനിയേൽ എന്നിവർ ഇടവകയുടെ വിവിധ അത്മീയ പ്രസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് ആശംസകൾ അറിയിച്ചു .തുടർന്ന് ഇടവകയുടെ സീനിയർ അംഗം ശ്രീ. വി.വി ജോസഫ് തിരുമേനിയെ  പൂച്ചെണ്ട് നല്കി ആദരിച്ചു . തുടർന്ന് ഇടവകയിലെ 50 പിഞ്ചു കുഞ്ഞുങ്ങൾ പനിനീർപൂക്കൽ തിരുമേനിക്ക് സമ്മാനിച്ചു .

മറുപടി പ്രസംഗത്തിൽ ദൈവം തന്ന എല്ലാ കൃപകൾക്കും ഇടവകാംഗങ്ങളുടെ   പ്രാര്ത്ഥനകൾക്കും തിരുമേനി നന്ദി അറിയിച്ചു.സെന്റ്‌ മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ വികാരി അഭി.തിരുമേനിക്ക്  മൊമന്റോ കൈമാറി , തുടർന്ന് പങ്കെടുത്ത എല്ലാവർക്കും തിരുമേനി സമ്മാനങ്ങൾ നൽകി.വിഭവ സമൃദ്ധമായ സൽക്കാര ചടങ്ങുകളോടെ ജന്മദിന പരിപാടികൾ സമാപിച്ചു . പങ്കെടുത്ത എല്ലാവർക്കും സെന്റ്‌ തോമസ്‌ പ്രാർത്ഥന യോഗത്തിനും വികാരി നന്ദി അറിയിച്ചു .

 
കൂടുതൽ ചിത്രങ്ങൾ കാണുന്നതിന്  ഇവിടെ ക്ലിക്ക് ചെയ്യുക




കൂടുതല്‍വാര്‍ത്തകള്‍.