CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 33 Minutes 38 Seconds Ago
Breaking Now

മോദി ഒരു മികച്ച നേതാവാണ്, എല്ലാവരും അദ്ദേഹത്തെ സ്‌നേഹിക്കുന്നു, പക്ഷേ വളരെ ടഫ് ആണ് : ഡൊണാള്‍ഡ് ട്രംപ്

'ഞങ്ങള്‍ തമ്മില്‍ ഉടന്‍ ഒരു വലിയ വ്യാപാര കരാര്‍ ഉണ്ടാകും, അതിനായി ഇപ്പോള്‍ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

വ്യാപാരത്തെച്ചൊല്ലിയുള്ള അഭിപ്രയവ്യത്യാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ സന്ദര്‍ശിക്കുന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'ഉടമ്പടിച്ചര്‍ച്ചകളില്‍ കടുത്ത നിലപാടുള്ളയാള്‍' എന്ന് വിശേഷിപ്പിച്ചു. 'പ്രധാനമന്ത്രി മോദി ഒരു മികച്ച നേതാവാണ്. എല്ലാവരും അദ്ദേഹത്തെ സ്‌നേഹിക്കുന്നു, പക്ഷേ അദ്ദേഹം വളരെ കര്‍ക്കശക്കാരനാണ് ,' പ്രധാനമന്ത്രിയുമായി വേദി പങ്കിട്ട് അഹമ്മദാബാദിലെ മൊട്ടേറ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആയിരങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് ട്രംപ് പറഞ്ഞു.

ഇന്ത്യയും അമേരിക്കയും തമ്മില്‍ വളരെ സമഗ്രമായ ഒരു വ്യാപാര ഇടപാടിനായാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത് , ഇരു രാജ്യങ്ങള്‍ക്കും പ്രയോജനം ചെയ്യുന്ന ഒന്ന് യുഎസ് കയറ്റുമതിക്ക് ഇന്ത്യ വളരെ വലിയ വിപണിയാണ്, കയറ്റുമതിയുടെ കാര്യത്തില്‍ യു.എസ് ഇന്ത്യയുടെ ഏറ്റവും വലിയ വിപണിയാണ് അതിനാല്‍ ശക്തമായ യുഎസ് എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം മെച്ചമാണ്, 'പ്രസിഡന്റ് ട്രംപ് പറഞ്ഞു.

'ഞങ്ങള്‍ തമ്മില്‍ ഉടന്‍ ഒരു വലിയ വ്യാപാര കരാര്‍ ഉണ്ടാകും, അതിനായി ഇപ്പോള്‍ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി മോദി ചര്‍ച്ചകളില്‍ കര്‍ക്കശക്കാരനാണ്,' ഇന്ത്യയുടെ കടുത്ത നിലപാടിനെക്കുറിച്ച് ട്രംപ് രണ്ടാമത്തെ പരാമര്‍ശം നടത്തി.

അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ബന്ധം വര്‍ദ്ധിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്ത പ്രസിഡന്റ് ട്രംപ്, ഡ്രോണ്‍ മുതല്‍ ഹെലികോപ്റ്റര്‍, മിസൈല്‍ സംവിധാനങ്ങള്‍ വരെയുള്ള പ്രതിരോധ ഉപകരണങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കാന്‍ അമേരിക്ക തയ്യാറാണെന്ന് പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബഹിരാകാശ സഹകരണം വിപുലീകരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അവിശ്വസനീയമായ വ്യാപാര കരാറിലെത്താനുള്ള ആദ്യഘട്ടത്തിലാണ് ഇരുപക്ഷവും എന്നും അദ്ദേഹം പറഞ്ഞു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.