CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 56 Minutes 24 Seconds Ago
Breaking Now

ട്രംപിന് ചില ലക്ഷ്യങ്ങള്‍ ; സാധിക്കുമോ ഈ ചാക്കിടല്‍

ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതാണ് ചരിത്രപരമായി അമേരിക്കയിലെ ഇന്ത്യക്കാരുടെ രീതി.

ട്രംപിന് ഇപ്പോള്‍ ഭയങ്കര സ്‌നേഹമാണ്, ഇന്ത്യക്കാരോട്, ഇന്ത്യന്‍ സംസ്‌കാരത്തോട്, ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്. ഈ സ്‌നേഹത്തിന് പിന്നിലെ ഗുട്ടന്‍സ് ഇന്ത്യന്‍ അമേരിക്കക്കാരുടെ വോട്ട് തന്നെയാണെന്ന് അറിവുള്ള കാര്യമാണ്. എന്നാല്‍ ഈ ഇന്ത്യാപ്രേമം കൊണ്ട് എത്രത്തോളം ഗുണം ചെയ്യുമെന്നത് സംശയകരമായ വിഷയം തന്നെ. 

ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതാണ് ചരിത്രപരമായി അമേരിക്കയിലെ ഇന്ത്യക്കാരുടെ രീതി. ഏഷ്യല്‍ അമേരിക്കന്‍ ലീഗല്‍ ഡിഫന്‍സ് & എഡ്യുക്കേഷന്‍ ഫണ്ട് റിപ്പോര്‍ട്ട് പ്രകാരം 2008ല്‍ 91 ശതമാനം ഇന്ത്യന്‍ അമേരിക്കക്കാരും വോട്ട് ചെയ്തത് ബരാക് ഒബാമയ്ക്കാണ്. 2012ല്‍ 84 ശതമാനം പേരും ഇത് തുടര്‍ന്നു. 2016ലും 84 ശതമാനം ഇന്ത്യന്‍ അമേരിക്കക്കാര്‍ ഹില്ലരി ക്ലിന്റണ് വോട്ട് ചെയ്തു. വെറും 14 ശതമാനം മാത്രമാണ് ഡൊണാള്‍ഡ് ട്രംപിനെ പിന്തുണച്ചത്. ക്ലിന്റണ് വോട്ട് ചെയ്ത ഇന്ത്യക്കാരില്‍ 84 ശതമാനവും ഹിന്ദുക്കളുമായിരുന്നു. 

യുഎസ് ജനസംഖ്യയില്‍ 1 ശതമാനം മാത്രമുള്ള ഇന്ത്യന്‍ അമേരിക്കക്കാരുടെ വോട്ട് എന്ത് കൊണ്ടാണ് ട്രംപിന് സുപ്രധാനമാകുന്നത്? യുഎസിലെ കുടിയേറ്റ ജനസംഖ്യയില്‍ 25 ശതമാനം വരുന്ന മെക്‌സിക്കന്‍ സമൂഹത്തെ തരംകിട്ടുമ്പോഴെല്ലാം കടന്നാക്രമിക്കുന്ന ട്രംപ് ഇന്ത്യന്‍ അമേരിക്കക്കാരെ അടുപ്പിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നെന്ന് നയമം വ്യക്തമാക്കുക മാത്രമല്ല അധികാരത്തില്‍ എത്തിയ ശേഷം സുപ്രധാന പദവികളിലേക്ക് ഇന്ത്യന്‍ വംശജരെ നിയോഗിച്ച് ഇത് സമര്‍ത്ഥിക്കുകയും ചെയ്തു. 

യുഎസ് സമൂഹത്തിലേക്ക് ഹിന്ദുത്വ സംസ്‌കാരം നല്‍കുന്ന ഇന്ത്യക്കാരുടെ പിന്തുണ നേടാനാണ് ട്രംപ് ശ്രമിക്കുന്നത്. ഇതില്‍ പ്രധാനമായും അവസരങ്ങള്‍ തന്നെയാണ് പ്രധാനമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. ഇന്ത്യക്ക് ആവശ്യമായത് ബിസിനസ്സ് ആണെങ്കില്‍ തനിക്ക് ആവശ്യം വോട്ടും, അല്‍പ്പം ഷോയും ആണെന്ന് ട്രംപ് പറയാതെ പറഞ്ഞ് വെയ്ക്കുന്നു. മൊട്ടേറ സ്റ്റേഡിയത്തിലെ ആവേശം അദ്ദേഹം ആസ്വദിച്ചിരിക്കും എന്നുറപ്പ്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.