CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 28 Minutes 9 Seconds Ago
Breaking Now

നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു വാര്യരുടെ മൊഴി വ്യാഴാഴ്ച്ച രേഖപ്പെടുത്തും

നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു വാര്യരുടെ മൊഴി വ്യാഴാഴ്ച്ച രേഖപ്പെടുത്തും. കേസില്‍ മഞ്ജു വാര്യരുടെ മൊഴി നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ദിലീപിനെതിരായുള്ള ഗൂഢാലോചന കുറ്റം തെളിയിക്കുന്നതിന്റെ ഭാഗമായാണ് മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ദാസ് എന്നിവരുടെ മൊഴി രേഖപ്പെടുത്തുന്നത്.

മഞ്ജു വാര്യര്‍, സിദ്ദിഖ്, ബിന്ദു പണിക്കാര്‍ എന്നിവരുടെ മൊഴി വ്യാഴാഴ്ച്ചയും, ഗീതു മോഹന്‍ ദാസ്, സംയുക്ത വര്‍മ്മ, കുഞ്ചാക്കോ ബോബന്‍ എന്നിവരുടെയും മൊഴി വെള്ളിയാഴ്ച്ചയും രേഖപ്പെടുത്തും. മാര്‍ച്ച് നാലിനാണ് റിമി ടോമിയുടെ മൊഴി രേഖപ്പെടുത്തുക. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ മൊഴിയും ഉടന്‍ രേഖപ്പെടുത്തും.

നടി ആക്രമിക്കപ്പെട്ടതിനു പിന്നില്‍ കൃത്യമായ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം ഉന്നയിച്ചത് മഞ്ജു വാര്യരാണ്. കൊച്ചിയില്‍ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പരിപാടിക്കിടെയായിരുന്നു മഞ്ജു വാര്യരുടെ പ്രസ്താവന.

 




കൂടുതല്‍വാര്‍ത്തകള്‍.