CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 23 Minutes 31 Seconds Ago
Breaking Now

ഇന്ത്യന്‍ 2വിന്റെ സെറ്റില്‍ ക്രെയിന്‍ അപകടം ; നഷ്ടപരിഹാരം എത്രയും പെട്ടെന്ന് നിര്‍മ്മാതാക്കള്‍ നല്‍കണമെന്ന് കമല്‍ ഹാസന്‍

ഇന്ത്യന്‍ 2വിന്റെ സെറ്റില്‍ ക്രെയിന്‍ അപകടം ഉണ്ടായ സാഹചര്യത്തില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കണമെന്ന നിര്‍ദ്ദേശവുമായി നിര്‍മാതാവായ ലൈക പ്രൊഡക്ഷന്‍സിന് കമല്‍ഹാസന്റെ കത്ത്. ഷൂട്ടിങ് സ്ഥലത്തുള്ളവരുടെ സുരക്ഷ ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് കമല്‍ഹാസന്റെ കത്ത്.

എത്രയും പെട്ടെന്നു തന്നെ വേണ്ട നഷ്ടപരിഹാരം നിര്‍മ്മാതാക്കള്‍ നല്‍കണമെന്ന് കമല്‍ ഹാസന്‍ തന്റെ കത്തില്‍ പറയുന്നുണ്ട്. ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പു വരുത്തണമെന്നും ഇത് മൂലം അപകടം സംഭവിച്ചവരുടെ കുടുംബങ്ങളെ സാമ്പത്തികമായും അല്ലാതെയും സഹായിക്കണമെന്നും കത്തില്‍ പറയുന്നുണ്ട്.

സുരക്ഷയുടെ എല്ലാ മാനദണ്ഡങ്ങളും പാലിക്കണമെന്നും അവ ഓഡിറ്റ് ചെയ്യണമെന്നും ആണ് അദ്ദേഹം നിര്‍ദേശിച്ചിരിക്കുന്നത്. അപകടം നടന്നിടത്തു നിന്നും മീറ്ററുകള്‍ മാത്രം അകലെയായിരുന്നു താനുണ്ടായിരുന്നത്. താനടക്കമുള്ളവര്‍ രക്ഷപ്പെട്ടത് അത്ഭുതമാണെന്നും അദ്ദേഹം പറയുന്നു. ഇത്തരത്തിലുള്ള അപകടങ്ങള്‍ പ്രൊഡക്ഷന്‍ ടീമിലുള്ള വിശ്വാസത്തെ പോലും തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.