CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 59 Seconds Ago
Breaking Now

ഡല്‍ഹി ശാന്തമാക്കാന്‍ സാക്ഷാല്‍ അജിത് ഡോവല്‍ എത്തുന്നു

സംഘര്‍ഷബാധിത പ്രദേശങ്ങളായ ജാഫ്രാബാദ്, സീലാംപൂര്‍ തുടങ്ങിയ ഇടങ്ങളില്‍ ഡോവല്‍ സന്ദര്‍ശനം നടത്തിയതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

രാജ്യത്തിന്റെ തലസ്ഥാന നഗരത്തില്‍ ശാന്തത തിരികെ എത്തിക്കാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചുമതലപ്പെടുത്തി. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റില്‍ പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും, എതിര്‍ക്കുന്നവരും തമ്മില്‍ മൂന്ന് ദിവസമായി നടക്കുന്ന സംഘര്‍ഷം 21 പേരുടെ ജീവനെടുക്കുകയും, നൂറ്റിയമ്പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത ഘട്ടത്തിലാണ് ഡോവലിനെ തന്നെ സര്‍ക്കാര്‍ രംഗത്തിറക്കുന്നത്. 

സംഘര്‍ഷബാധിത പ്രദേശങ്ങളായ ജാഫ്രാബാദ്, സീലാംപൂര്‍ തുടങ്ങിയ ഇടങ്ങളില്‍ ഡോവല്‍ സന്ദര്‍ശനം നടത്തിയതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ചൊവ്വാഴ്ച രാത്രി തന്നെ ഇവിടെ വിവിധ സാമുദായിക നേതാക്കളുമായും അദ്ദേഹം ചര്‍ച്ച നടത്തി. സുരക്ഷാ കാര്യങ്ങള്‍ സംബന്ധിച്ച ക്യാബിനറ്റ് യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. 

ഡല്‍ഹിയില്‍ നിയമരഹിതമായ സ്ഥിതി തുടരാന്‍ സാധിക്കില്ലെന്നാണ് എന്‍എസ്എ വ്യക്തമാക്കിയതെന്നാണ് ശ്രോതസ്സുകള്‍ വ്യക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി ആവശ്യത്തിന് പോലീസിനെയും, പാരാമിലിറ്ററി ഫോഴ്‌സുകളെയും രംഗത്തിറക്കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലീസിന് സ്വാതന്ത്ര്യം അനുവദിച്ചതായും ശ്രോതസ്സുകള്‍ വ്യക്തമാക്കി. 

നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി പോലീസ് കമ്മീഷണറുടെ ഓഫീസില്‍ എത്തിയ ഡോവല്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സുരക്ഷ അവലോകനം ചെയ്ത എന്‍എസ്എ സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കാനുള്ള വഴികളെക്കുറിച്ചും ചര്‍ച്ച ചെയ്തു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.