CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 14 Seconds Ago
Breaking Now

അര്‍ദ്ധരാത്രി ഉണര്‍ന്നു പോയൊന്നും വിശപ്പുകാരണം ഉറങ്ങാന്‍ പറ്റില്ലെന്നും പൃഥ്വി ; രസകരമായ മറുപടി നല്‍കി ട്രോളര്‍മാര്‍

ആടുജീവിതത്തിനായി പൃഥ്വിരാജ് നടത്തിയ തയ്യാറെടുപ്പുകള്‍ കണ്ട് അത്ഭുതപ്പെടുകയാണ് മലയാള സിനിമാ പ്രേക്ഷകര്‍.. ചിത്രത്തിനായി പൃഥ്വി വലിയ തയ്യാറെടുപ്പുകരളാണ് നടത്തുന്നത്. 30 കിലോയോളം ഭാരം ഇതിനായി പൃഥ്വി കുറച്ചു കഴിഞ്ഞു. ഇപ്പോഴിതാ പൃഥ്വി പങ്കുവെച്ച ഒരു ട്വീറ്റും അതിനെ ചുറ്റിപ്പറ്റിയുമുള്ള ട്രോളുകളുമാണ് ശ്രദ്ധ നേടുന്നത്.

അര്‍ദ്ധരാത്രി ഉണര്‍ന്നു പോയൊന്നും വിശപ്പുകാരണം ഉറങ്ങാന്‍ പറ്റില്ലെന്നുമാണ് പൃഥ്വി ട്വിറ്ററിലൂടെ സങ്കടം പറഞ്ഞത്. കഠിനമായ ഡയറ്റുകളും വ്യായാമങ്ങളും പിന്തുടര്‍ന്നാണ് പൃഥ്വി ശരീരഭാരം കുറച്ചുകൊണ്ടിരിക്കുന്നത്. നജീബിനു വേണ്ടി ഭാരം കുറച്ച പൃഥ്വിരാജിന്റെ അര്‍പ്പണ മനോഭാവത്തെ അഭിനന്ദിക്കുന്നതോടൊപ്പം രസകരമായ ട്രോളുകളും കമന്റ് ബോക്‌സില്‍ വന്നുകൂടി.

വിശന്നാല്‍ നല്ല ഉറക്കം കിട്ടുമെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ 'ചിത്രം' സിനിമയില്‍ മോഹന്‍ലാലും രഞ്ജിനിയും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മറ്റൊരാളുടെ കമന്റ്. 'ഓരോ നാരങ്ങാ വെള്ളം കാച്ചിയാലോ,' എന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്. മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനാക്കി ബെന്യാമിന്‍ രചിച്ച 'ആട് ജീവതം' എന്ന നോവലിന് സിനിമാ ഭാഷ്യം ഒരുക്കുകയാണ് ബ്ലെസ്സി.

 




കൂടുതല്‍വാര്‍ത്തകള്‍.